മുംബൈ ആസ്ഥാനമായുള്ള ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ഐഡിബിഐ)അസിസ്റ്റന്റ് മാനേജരുടെ 600 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കാണ് അവസരം.
ബാങ്ക് നിശ്ചയിക്കുന്ന ഏത് ഓഫീസിലും യൂണിറ്റിലും നിയമനം ലഭിക്കാം. തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഓണ്‍ലൈൻ പരീക്ഷ ഏപ്രിൽ മാസത്തിൽ നടക്കും. കേരളത്തിൽ പത്ത് പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
ജനറൽ- 244, എസ്സി- 190, എസ്ടി-17, ഒബിസി- 89, ഇഡബ്ല്യുഎസ്- 60, ഭിന്നശേഷിക്കാർ- 32 (വിഐ, എച്ച്ഐ, ഒഎച്ച്, എംഡി/ ഐഡി എന്നിവ എട്ടു വീതം) എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിനും നീക്കിവച്ചിരിക്കുന്ന ഒഴിവുകൾ.
യോഗ്യത: ബിരുദവും ബാങ്കിംഗ് ഫിനാൻഷ്യൽ സർവീസിലോ ഇൻഷ്വറൻസ് മേഖലയിലോ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും. ഫുൾടൈം, സ്ഥിരം തസ്തികയിലേക്കുള്ള പ്രവൃത്തിപരിചയമാണ് പരിഗണിക്കുക.
ശന്പളം: 36,000- 63,840 രൂപ.
പ്രായം: 21- 30 വയസ്. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. വിമുക്തഭടൻമാർക്കും ഭിന്നശേഷിക്കാർക്കും നിയമാനുസൃത ഇളവുണ്ട്. പ്രായം, യോഗ്യത എന്നിവ 2023 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.
തെരഞ്ഞെടുപ്പ്: ഓണ്‍ലൈൻ പരീക്ഷ. സർട്ടിഫിക്കറ്റ് പരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവ നടത്തിയാവും തെരഞ്ഞെടുപ്പ്. ഏപ്രിൽ മാസത്തിലായിരിക്കും ഓണ്‍ലൈൻ പരീക്ഷ നടത്തുക.
ലോജിക്കൽ റീസണിംഗ്, ഡേറ്റാ അനാലിസ്റ്റ് ആൻഡ് ഇന്റർപ്രീട്ടേൻ, ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ, ഇക്കോണമി, ബാങ്കിംഗ് അവേർനെസ്, കംപ്യൂട്ടർ, ഐടി എന്നിവയിൽനിന്നായിരിക്കും ചോദ്യങ്ങൾ.
അപേക്ഷാ ഫീസ്: 1000 രൂപ. എസ്സി, എസ്ടി, ഭിന്നശേഷിക്കാർക്ക് 200 രൂപ.
അപേക്ഷ: ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ്, വിരലടയാളം, കൈകൊണ്ട് എഴുതിയ സത്യപ്രസ്താവന എന്നിവ അപ്ലോഡ് ചെയ്യണം. സത്യപ്രസ്താവനയുടെ മാതൃക വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28. വെബ്സൈറ്റ്: www. idbibank.in.