ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സിൽ കോണ്‍സ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിൽ കായികതാരങ്ങൾക്ക് അവസരം. വിവിധ കായിക ഇനങ്ങളിലായി 71 ഒഴിവുകളാണുള്ളത്. വനിതകൾക്കും അപേക്ഷിക്കാം.
ശന്പളം: 21,700- 69,100 രൂപ.
അതിലറ്റിക്സ്- 14, ഹോക്കി- ഏഴ്, കബഡി- എട്ട്, ഫുട്ബോൾ- എട്ട്, വോളിബോൾ- 14, ജിംനാസ്റ്റിക്സ്-അഞ്ച്, ബോക്സിംഗ്- അഞ്ച്, റസലിംഗ്- നാല്, ജൂഡോ- നാല്.
അപേക്ഷാ ഫീസ്: 100 രൂപ. വനിതകൾക്കും വിമുക്തഭടൻമാർക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും ഫീസില്ല. അപേക്ഷ ഫെബ്രുവരി 20 മുതൽ ഓണ്‍ലൈനായി സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 21.
വെബ്സൈറ്റ്:www.recruitment.itbpolice.in.