മഹാരത്ന റാങ്കിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിൽ മാനേജമെന്റ് ട്രെയിനിയാവാൻ അവസരം. വിവിധ വിഭാഗങ്ങളിലായി 1050 ഒഴിവുകളാണ് ഉള്ളത്. ഗേറ്റ് 2022 സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാം.
ഒഴിവുകൾ: മൈനിംഗ് -699, സിവിൽ- 160, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ- 124, സിസ്റ്റം ആൻഡ് ഇഡിപി- 67.
യോഗ്യത: മൈനിംഗ്, സിവിൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ ബന്ധപ്പെട്ട ബ്രാഞ്ചിൽ നേടിയ ബിഇ/ ബിടെക്/ ബിഎസ്സി (എൻജിനിയറിംഗ്) ആണ് യോഗ്യത. സിസ്റ്റം ആൻഡ് ഇഡിപിയിലേക്ക് ബിഇ/ ബിടെക്/ ബിഎസ്സി (എൻജിനിയറിംഗ്) ഇൻ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനിയറിംഗ്/ ഐടി അല്ലെങ്കിൽ എംസിഎയാണ് യോഗ്യത.
യോഗ്യതകളെല്ലാം അറുപത് ശതമാനം മാർക്കോടെ നേടിയതാവണം. എസ്സി, എസ്ടി, ഭിന്നശേഷിക്കാർക്ക് 55 ശതമാനം മാർക്ക് മതി. 2021- 2022 വർഷം കോഴ്സ് പൂർത്തിയാക്കിവർക്കാണ് അപേക്ഷിക്കാനാവുക. ഗേറ്റ് 2022 സ്കോർ അടിസ്ഥാനത്തിലാണ് പ്രവേശനം.
അപേക്ഷാഫീസ്: എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടൻമാർക്കും ഫീസില്ല. മറ്റുള്ളവർക്ക് 1000 രൂപയും 180 രൂപ ജിഎസ്ടിയും ഉൾപ്പെടെ 1180 രൂപ ഓണ്‍ലൈനായി അടയ്ക്കണം.
പ്രായപരിധി: 2022 മേയ് 31ന് 30 വയസ്. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്നപ്രായത്തിൽ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടൻമാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ വർഷം 50,000 രൂപയാണ് അടിസ്ഥാന ശന്പളം. ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കിയാൽ 60,000- 1,80,000 സ്കെയിൽ രാജ്യത്ത് എവിടെയും നിയമനം ലഭിക്കാം. മൂന്നുലക്ഷം രൂപ സർവീസ് ബോണ്ട് നൽകണം.
അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.coalindia.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 22.