ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ 294 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്ലൈനായി അപേക്ഷിക്കണം. എൻജിനിയർ തസ്തികയിൽ 207 ഒഴിവുകളുണ്ട്.
മെക്കാനിക്കൽ എൻജിനിയർ- 103, ഇലക്ട്രിക്കൽ എൻജിനയർ- 432, ഇൻസ്ട്രുമെന്റേഷൻ എൻജിനിയർ- 30, സിവിൽ എൻജിനിയർ- 25, കെമിക്കൽ എൻജിനിയർ- 25, മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ സിവിൽ/ കെമിക്കൽ നാലുവർഷത്തെ റെഗുലർ എൻജിനിയറിംഗ് ബിരുദം.
പ്രായം: 25 വയസ്.
ഇൻഫർമേഷൻ സിസ്റ്റംസ് ഓഫീസർ അഞ്ച്.
യോഗ്യത: കംപ്യൂട്ടർ സയൻസ്/ ഐടി എൻജിനിയറിംഗ് നാലുവർഷത്തെ എൻജിനിയറിംഗ് ബിരുദം.
സേഫ്റ്റി ഓഫീസർ (ഉത്തർപ്രദേശ്- ആറ്, തമിഴ്നാട്- ഒന്ന്, കേരളം- അഞ്ച്, ഗോവ- ഒന്ന്)
യോഗ്യത: മെക്കാനിക്കൽ/ സിവിൽ/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രിക്കൽ/ കെമിക്കൽ നാലുവർഷത്തെ എൻജിനിയറിംഗ് ബിരുദവും ബന്ധപ്പെട്ട സംസ്ഥാന സർക്കാർ അംഗീകരിച്ച ഇൻഡസ്ട്രിയൽ സേഫ്റ്റി ബിരുദം/ ഡിപ്ലോമയും. അതത് സംസ്ഥാനങ്ങളിലെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം.
പ്രായം: 27 വയസ്.
ക്വാളിറ്റി കണ്ട്രോൾ ഓഫീസർ- 27, ബ്ലെൻഡിംഗ് ഓഫീസർ- അഞ്ച്.
യോഗ്യത: രണ്ടു വർഷത്തെ റെഗുലർ എംഎസ്സി, കെമിസ്ട്രി (അനലിറ്റിക്കൽ/ ഫിസിക്കൽ/ ഓർഗാനിക്ക്/ ഇൻഓർഗാനിക്). മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 27 വയസ്.
ചാർട്ടേഡ് അക്കൗണ്ടന്റ്: 15
യോഗ്യത: ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ സിഎയും ആർട്ടിക്കിൾഷിപ്പ്/ മെന്പർഷിപ്പും.
പ്രായം: 27 വയസ്.
എച്ച്ആർ ഓഫീസർ: എട്ട്.
യോഗ്യത: എച്ച്ആർ/ പേഴ്സണൽ മാനേജമെന്റ്/ ഇൻഡസ്ട്രിയൽ റിലേഷൻസ്/ സൈക്കോളജി രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം. എച്ച്ആർ/ പേഴ്സണൽ മാനേജ്മെന്റ് സ്പെഷലൈസ് ചെയ്ത് എംബിഎ.
പ്രായം: 27 വയസ്.
വെൽഫയർ ഓഫീസർ (വിശാഖ് റിഫൈനറി- ഒന്ന്, മുംബൈ- ഒന്ന്): രണ്ട്
യോഗ്യത: സയൻസ്/ ആർട്സ്/ കൊമേഴ്സ്/ ലോ ബിരുദം. ലേബർ ലെജിസ്ലേഷൻസ് വിത്ത് കോസ് ലോ/ഇൻഡസ്ട്രിയൽ റിലേഷൻസ്/ പേഴ്സണൽ മാനേജ്മെന്റ്/ എച്ച്ആർഎമ്മും ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഡിപ്ലോമ. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
ലോ ഓഫീസർ- അഞ്ച്, ലോ ഓഫീസർ എച്ച്ആർ- രണ്ട്.
യോഗ്യത: ബിരുദത്തിനുശേഷം മൂന്നുവർഷത്തെ ലോ കോഴ്സ്, അല്ലെങ്കിൽ പന്ത്രണ്ടാംക്ലാസിനുശേഷം അഞ്ചു വർഷത്തെ ലോ കോഴ്സ്. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 26 വയസ്.
മാനേജർ/ സീനിയർ മാനേജർ- ഇലക്ട്രിക്കൽ- മൂന്ന്.
യോഗ്യത: ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ നാലുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 34- 37 വയസ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.hindustanpetroleum.com വെബ്സൈറ്റ് കാണുക. അപേക്ഷാ ഫീസ്: 1180 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 22.