ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 177 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുജറാത്തിലെ കക്രാപ്പാറ സൈറ്റിലാണ് അവസരം. തപാൽ വഴി അപേക്ഷിക്കാം. ഒരു വർഷത്തെ പരിശീലനമായിരിക്കും.
ഒഴിവുകൾ: ഇലക്ട്രീഷ്യൻ- 47, ഫിറ്റർ- 47, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്- 18, ഇലക്ട്രോണിക്സ് മെക്കാനിക്ക്- 18, പ്രോഗ്രാമിംഗ് ആൻഡ് സിസ്റ്റം അസിസ്റ്റന്റ് (പിഎസ്എഎ)/ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്- പത്ത്, വെൽഡർ- പത്ത്, ടർണർ- പത്ത്, മെഷീനിസ്റ്റ്- എട്ട്, റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിംഗ് മെക്കാനിക്ക്- ഒന്പത്.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ മുൻവർഷങ്ങളിൽ പരിശീലനം നേടിയവർ അപേക്ഷിക്കാൻ അർഹരല്ല.
പ്രായം: 14- 24 വയസ്. 15.07.2022 തീയതിവച്ചാണ് പ്രായം കണക്കാക്കുന്നത്. എസ്സി/എസ്ടി വിഭാഗത്തിന് അഞ്ചുവർഷവും ഒബിസി വിഭാഗത്തിന് മൂന്നുവർഷവും വയസിളവ് ലഭിക്കും.
സ്റ്റൈപ്പെൻഡ് 8855 രൂപ. പ്രോഗാമിംഗ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് (പിഎസ്എഎ)/ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, വെൽഡർ ട്രേഡുകളിലുള്ളവർക്ക് 7700 രൂപ.
തെരഞ്ഞെടുപ്പ്: ഐടിഐ സ്റ്റാൻഡേർഡ് മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ് താണ് തെരഞ്ഞെടുപ്പ്.
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.npcil. nic/HR Management/ Opport unites എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15.