വിവിധ സൈനിക് സ്കൂളുകളിലായി പത്ത് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉത്തർപ്രദേശിലെ അമേത്തി, ബിഹാറിലെ നളന്ദ, ഒഡീഷയിലെ സംബൽപുർ എന്നിവിടങ്ങളിലാണ് അവസരം.
അമേത്തി: നാല് ഒഴിവ്. ടിജിടി (ഇംഗ്ലീഷ്) ഒന്ന്, മ്യൂസിക് ടീച്ചർ/ബാൻഡ് മാസ്റ്റർ- ഒന്ന്, ലാബ് അസിസ്റ്റന്റ് (സയൻസ് ലാബ്)- ഒന്ന്, വെബ്സൈറ്റ്: www.sainikschoolamethi.com. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20 .
നളന്ദ- ഒരു ഒഴിവ്. കരാർ നിയമനാണ്. യോഗ്യത: എഇസി ട്രെയിനിംഗ് കോളജ് ആൻഡ് സെന്ററിൽനിന്ന് പൊട്ടൻഷ്യൽ ബാൻഡ് മാസ്റ്റർ/റെജിമെന്റൽ മ്യൂസിഷ്യൻ കോഴ്സ് ഉണ്ടായിരിക്കും. അല്ലെങ്കിൽ നേവൽ/എയർ ഫോഴ്സിൽനിന്നുള്ള തത്തുല്യ യോഗ്യത. വെബ്സൈറ്റ്: www.sainikschoolnalanda.edu.in. അവസാന തീയതി മേയ് 30.
സംബൽപുർ: അഞ്ച് ഒഴിവ്. റെഗുലർ നിയമനം. ടിജിടി മാത്തമാറ്റിക്സ്, ജനറൽ സയൻസ്, സോഷ്യൽ സയൻസ്, ഹിന്ദി, ഒഡിയ തസ്തികകളിൽ ഒരു ഒഴിവ് വീതം. വെബ്സൈറ്റ്: www.sainiksch oolsambalpur.in. അവസാന തീയതി ജൂൺ 23.