ജാർഖണ്ഡിലെ റാഞ്ചിയിലുള്ള മിനിരത്ന പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ കോൾഫീൽഡ്സിലേക്ക് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും.
സ്റ്റാഫ് നഴ്സ് ഗ്രേഡ് സി
യോഗ്യത- പ്ലസ്ടു. അംഗീകൃത സ്ഥാപനത്തിൽനിന്ന് പ്ലസ്ടു എഗ്രേഡ് ഡിപ്ലോമ.
ജൂണിയർ ഓവർമാൻ ഗ്രേഡ് സി
യോഗ്യത- മൂന്നുവർഷത്തെ മൈനിംഗ് ഡിപ്ലോമ. ഡിജിഎംഎസ് അനുവദിച്ച ഓവർമാൻസ് സർട്ടിഫിക്കറ്റ്. ഗ്യാസ് ടെസ്റ്റിംഗ് സർട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്.
മൈനിംഗ് സിർദാർ
യോഗ്യത- പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം. ഡിജിഎംഎസ് അനുവദിച്ച മൈനിംഗ് സിർദാർഷിപ്പ് സർട്ടിഫിക്കറ്റ്, ഗ്യാസ് ടെസ്റ്റിംഗ് സർട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്.
ഡെപ്യൂട്ടി മൈൻ സർവേയർ, ഗ്രേഡ് സി
യോഗ്യത- എസ്എസ്എൽസിയും ഡിജിഎംഎസ് അനുവദിച്ച മൈൻസ് സർവേ കോന്പിറ്റൻസി സർട്ടിഫിക്കറ്റും.
ജൂണിയർ സ്റ്റെനോഗ്രാഫർ (ഒഎൽ)
രാജ്ഭാഷ, ഗ്രേഡ്സി
യോഗ്യത- എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. മിനിട്ടിൽ 30 വാക്കുകളുടെ ഹിന്ദി ടൈപ്പിംഗ് വേഗവും മിനിട്ടിൽ 80 വാക്കുകളുടെ ഹിന്ദി ഷോർട്ട്ഹാൻഡ് വേഗവും ആവശ്യമാണ്.
അപേക്ഷിക്കേണ്ട വിധം-www.ccl.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വെബ്സൈറ്റിലെ അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്തെടുത്ത് പൂരിപ്പിച്ച് ഓഫ് ലൈനായും അയയ്ക്കാവുന്നതാണ്.