കേരളത്തിലെ നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡേഴ്സ് (സ്റ്റാഫ് നഴ്സ്) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
തിരുവനന്തപുരം- 123, കൊല്ലം- 108, പത്തനംതിട്ട- 78, ആലപ്പുഴ- 100, കോട്ടയം- 124, ഇടുക്കി- 82, എറണാകുളം- 124, തൃശൂര്‍- 123, പാലക്കാട്- 137, മലപ്പുറം- 148, കോഴിക്കോട്- 103, വയനാട്- 79, കാസര്‍ഗോഡ്- 54 എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത: ബിഎസ്സി നഴ്സിംഗ് അല്ലെങ്കില്‍ ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. 2022 മാര്‍ച്ച് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രവൃത്തിപരിചയം കണക്കാക്കുന്നത്.
പ്രായപരിധി: 40 വയസ്. 2022 മാര്‍ച്ച് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
ശമ്പളം: ആദ്യത്തെ നാലുമാസത്തെ പരിശീലനക്കാലയളവില്‍ 17,000 രൂപയും പരിശീലനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് 1000 രൂപ ട്രാവലിംഗ് അലവന്‍സും ലഭിക്കും.
തെരഞ്ഞെടുപ്പ്: യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും. എഴുത്തുപരീക്ഷയും ഉണ്ടായിരിക്കും. ഏതെങ്കിലും ഒരു ജില്ലയിലേക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക.
അപേക്ഷാ ഫീസ്: 325 രൂപ.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 21.