തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ 14 തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റൈപന്‍ഡറി ട്രെയിനി, ടെക്നീഷ്യന് ട്രെയിനി തസ്തിയിലാണ് അവസരം. 13 ഒഴിവുകളാണ് ഉള്ളത്. താത്കാലിക നിയമനമാണ്. അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്.
സ്റ്റൈപന്‍ഡറി ട്രെയിനി
റെസിഡന്റ് ടെക്നീഷ്യന് (ഒടി/അനസ്തേഷ്യ)- ഒന്ന്
യോഗ്യത: ഓപ്പറേഷന് തിയേറ്റര്‍ ടെക്നോളജി ഡിപ്ലോമ അല്ലെങ്കില്‍ ഓപ്പറേഷന് തിയേറ്റര്‍/ അനസ്തേഷ്യ ടെക്നോളജി ബിഎസ്സി.
റെസിഡന്റ് ടെക്നീഷ്യന് (ക്ലിനിക്കല്‍ ലാബ്)- ഒന്ന്
യോഗ്യത: എംഎല്‍ടി, ബിഎസ്സി.
റെസിഡന്റ് ഫാര്‍മസിസ്റ്റ്-നാല്
യോഗ്യത: ഡിഫാം/ ബിഫാം.
റെസിഡന്റ് സ്റ്റാഫ് നഴ്സ്: ഏഴ്.
യോഗ്യത: ബിഎസ്സി, നഴ്സിംഗ്/ ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി/ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ ഓങ്കോളജി നഴ്സിംഗ്. കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന് ഉണ്ടായിരിക്കണം.
പ്രായപരിധി: 30 വയസ്.
സ്റ്റൈപന്‍ഡ്: നഴ്സ് തസ്തികയില്‍ 15,000 രൂപ. മറ്റുള്ളവയില്‍ 12,000 രൂപ.
അഭിമുഖ തീയതി: മാര്‍ച്ച് 21.
ടെക്നീഷ്യന് ന്യൂക്ലിയര്‍ മെഡിസിന്- ഒന്ന്
യോഗ്യത: ന്യൂക്ലിയര്‍ മെഡിസിന് ടെക്നോളജി ബിഎസ്സി/ ഡിഎംആര്‍ഐടി.
പ്രായപരിധി: 35 വയസ്.
വെബ്സൈറ്റ്: www.mcckerala.gov.in ടെക്നീഷ്യന് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 25.