ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാഡമിയിലെ 134-ാം ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിലേക്കുള്ള പ്രവേശത്തിന് അപേക്ഷ ക്ഷണിക്കുന്നു. വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും.
അവിവാഹിതരായ പുരുഷൻമാർക്ക് അവസരം.
എൻജിനിയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. ആകെ 40 ഒഴിവുകളാണ് ഉള്ളത്. 49 ആഴ്ചയിലെ പരിശീലനത്തിനുശേഷം ലെഫ്റ്റനന്റ് തസ്തികയിൽ നിയമനം ലഭിക്കും. പരിശീലന സമയത്തുള്ള സ്റ്റെപ്പൻഡ്: 56,100 രൂപ.
യോഗ്യത: എൻജിനിയറിംഗ് ബിരുദമാണ് യോഗ്യത.
ഒഴിവുകൾ: സിവിൽ ആൻഡ് ബിൽഡിംഗ് കൺസ്ട്രക്ഷൻ ടെക്നോളജി, മെക്കാനിക്കൽ, ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്/കംപ്യൂട്ടർ ടെക്നോളജി/എംഎസ്സി കംപ്യൂട്ടർ സയൻസ്്, ഐടി- മൂന്ന്, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയറിംഗ്- ഒന്ന്, സാറ്റലൈറ്റ് കമ്യൂണിക്കേഷൻ- ഒന്ന്, എയറോനോട്ടിക്കൽ/എയ്റോസ്പേസ്/എവിയോണിക്സ്, എൻജിനിയറിംഗ്, ടെക്സ്റ്റൈൽ എൻജിനിയറിംഗ്.
പ്രായപരിധി: 20- 27 വയസ്. 1995 ജൂലൈ രണ്ടിനും 2002 ജൂലൈ ഒന്നിനും ഇടയിൽ (രണ്ടു തീയതിയും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. തെരഞ്ഞെടുപ്പ് അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് എസ്എസ്ബി ഇന്റര്‍വ്യൂ ഉണ്ടായിരിക്കും.
അപേക്ഷ-www.joinin dianarmy.nic.inലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കിയാല്‍ അതിന്റെ പ്രിന്റൗട്ട് എടുക്കണം. ഒരു പ്രിന്റൗട്ട് പൂരിപ്പിച്ച് ഗസറ്റഡ് ഓഫീസറെക്കൊണ്ടു സാക്ഷ്യപ്പെടുത്തി നിര്‍ദിഷ്ടസ്ഥലത്ത് ഫോട്ടോയും ഒട്ടിച്ച് ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിനു ക്ഷണിക്കപ്പെട്ടാല്‍ ഹാജരാകുക.
വിശദവിവരങ്ങൾക്ക് www.joinindiaarmy.nic.in വെബ്സൈറ്റ് സന്ദർശിക്കുക.