ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സിനു കീഴിൽ താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസുകളുടെ എംഎസ്എംഇ ഫെസിലിറ്റേഷൻ സെന്ററുകളിൽ 59 റിസോഴ്സ് പഴ്സണ്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരു വർഷത്തെ കരാർ നിയമനമാണ്. ഓണ്‍ലൈൻ അപേക്ഷ ജനുവരി 12 വരെ സമർപ്പിക്കാം.
യോഗ്യത: റെഗുലർ ബിടെക്/ എംബിഎ/ എംസിഎ രണ്ടു വർഷ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പരിചയം അഭിലഷണീയം.
പ്രായം: 18- 30 വയസ്. ശന്പളം: 20,000 രൂപ.
ജില്ലകൾ കേന്ദ്രീകരിച്ചാണു തെരഞ്ഞെടുപ്പ്. ഏതെങ്കിലും ഒരു ജില്ലയിലേക്കു മാത്രം അപേക്ഷിക്കുക.
സിവി, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ആറു മാസത്തിനകം എടുത്ത ഫോട്ടോ, ഒപ്പ് എന്നിവ ഓണ്‍ലൈൻ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
വെബ്സൈറ്റ്: www.cmdkerala.net.