ടിഎംസിയിൽ 175 നഴ്സുമാർക്ക് അവസരം
തി​രു​വ​ന​ന്ത​പു​രം: ടാ​റ്റാ മെ​മ്മോ​റി​യ​ൽ സെ​ന്‍റ​റി​ന്‍റെ ഭാ​ഗ​മാ​യ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 175 ന​ഴ്സു​മാ​രു​ടെ ഒ​ഴി​വു​ക​ളു​ണ്ട്. വാ​രാ​ണ​സി​യി​ലെ ഹോ​മി ഭാ​ഭ കാ​ൻ​സ​ർ ഹോ​സ്പി​റ്റ​ൽ മ​ഹാ​മാ​ന പ​ണ്ഡി​റ്റ് മ​ദ​ൻ​മോ​ഹ​ൻ മാ​ള​വ്യ കാ​ൻ​സ​ർ സെ​ന്‍റ​റി​ലാ​ണ് അ​വ​സ​രം. ഒ​ഴി​വ്, യോ​ഗ്യ​ത, ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി, ശ​ന്പ​ളം എ​ന്ന ക്ര​മ​ത്തി​ൽ ചു​വ​ടെ.

ന​ഴ്സ്-​എ

90 ഒഴിവ് (ജ​ന​റ​ൽ-41, എ​സ്‌​സി-13, എ​സ്ടി-3, ഒ​ബി​സി-24, ഇ​ഡ​ബ്ല്യു​എ​സ്-9. ജ​ന​റ​ൽ ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി​യും ഓ​ങ്കോ​ള​ജി ന​ഴ്സിം​ഗി​ൽ ഡി​പ്ലോ​മ​യും കു​റ​ഞ്ഞ​ത് 50 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി​യി​ൽ ഒ​രു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും അ​ല്ലെ​ങ്കി​ൽ ബേ​സി​ക്/​പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌​സി​യും (ന​ഴ്സിം​ഗ്) കു​റ​ഞ്ഞ​ത് 50 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി​യി​ൽ ഒ​രു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും. 30 വ​യ​സ്. 44,900 രൂ​പ​യും അ​ല​വ​ൻ​സു​ക​ളും

ന​ഴ്സ്-​ബി

30 ഒഴിവ് (ജ​ന​റ​ൽ-14, എ​സ്‌​സി-4, എ​സ്‌​ടി-2, ഒ​ബി​സി-8, ഇ​ഡ​ബ്ല്യു​എ​സ്-2). ജ​ന​റ​ൽ ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി​യും ന​ഴ്സിം​ഗി​ൽ ഡി​പ്ലോ​മ​യും കു​റ​ഞ്ഞ​ത് 100 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി​യി​ൽ ആ​റു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും അ​ല്ലെ​ങ്കി​ൽ ബി​എ​സ്‌​സി (ന​ഴ്സിം​ഗ്/​പോ​സ്റ്റ് ബി​എ​സ്‌​സി ന​ഴ്സിം​ഗ്) കു​റ​ഞ്ഞ​ത് 100 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി​യി​ൽ ആ​റു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും.

35 വ​യ​സ്. 47600 രൂ​പ​യും അ​ല​വ​ൻ​സു​ക​ളും.

ന​ഴ്സ്-​സി

55 ഒഴിവ് (ജ​ന​റ​ൽ-24, എ​സ്‌​സി-8, എ​സ്ടി-4, ഒ​ബി​സി-14, ഇ​ഡ​ബ്ല്യു​എ​സ്-5). ജ​ന​റ​ൽ ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി​യും ഓ​ങ്കോ​ള​ജി ന​ഴ്സിം​ഗി​ൽ ഡി​പ്ലോ​മ​യും കു​റ​ഞ്ഞ​ത് 100 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി​യി​ൽ 12 വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും അ​ല്ലെ​ങ്കി​ൽ ബി​എ​സ്‌​സി (ന​ഴ്സിം​ഗ്/​പോ​സ്റ്റ് ബി​എ​സ്‌​സി ന​ഴ്സിം​ഗ്, കു​റ​ഞ്ഞ​ത് 100 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി​യി​ൽ 12 വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും. 40 വ​യ​സ്. 53,100 രൂ​പ​യും അ​ല​വ​ൻ​സു​ക​ളും.

അ​പേ​ക്ഷ​ക​ർ (എ​ല്ലാ ത​സ്തി​ക​ക​ളി​ലെ​യും) ഇ​ന്ത്യ​ൻ/​സ്റ്റേ​റ്റ് ന​ഴ്സിം​ഗ് കൗ​ൺ​സി​ലി​ൽ ര​ജ്സി​ട്രേ​ഷ​ന് അ​ർ​ഹ​രാ​യി​രി​ക്ക​ണം. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ഞ്ചു​വ​ർ​ഷ​ത്തെ​യും ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് മൂ​ന്നു​വ​ർ​ഷ​ത്തെ​യും ഇ​ള​വ് ല​ഭി​ക്കും. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്കും നി​യ​മാ​നു​സൃ​ത ഇ​ള​വു​ണ്ട്. ടി​എം​സി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കും (സ്ഥി​രം, താ​ത്കാ​ലി​കം, പ്രോ​ജ​ക്ട് നി​യ​മ​ന​വും ഉ​ൾ​പ്പെ​ടെ)​അ​ഞ്ചു​വ​ർ​ഷ​ത്തെ ഇ​ള​വ് ല​ഭി​ക്കും.

അ​പേ​ക്ഷാ​ഫീ​സ്

300 രൂ​പ. ഡെ​ബി​റ്റ്/​ക്രെ​ഡി​റ്റ് കാ​ർ​ഡ് മു​ഖേ​ന ഓ​ൺ​ലൈ​നാ​യി അ​ട​യ്ക്ക​ണം. വ​നി​ത​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും എ​സ്‌​സി, എ​സ്‌​ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ഫീ​സ് ബാ​ധ​ക​മ​ല്ല. സൈ​നി​ക സേ​വ​ന​ത്തി​നു​ശേ​ഷം സി​വി​ൽ ത​സ്തി​ക​യി​ലേ​ക്ക് ആ​ദ്യ​മാ​യി അ​പേ​ക്ഷി​ക്കു​ന്ന വി​മു​ക്ത​ഭ​ട​ർ​ക്കും ഫീ​സ് ബാ​ധ​ക​മ​ല്ല.

അ​പേ​ക്ഷ: ഓ​ൺ​ലൈ​നാ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

വെ​ബ് സൈ​റ്റ്: www.tm c.gov.in അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി എട്ട്. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 15.