ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആർട്സ്, സോഷ്യൽ സയൻസ്, സയൻസ്, എൻജിനിയറിംഗ്, മെഡിസിൻ, ദന്തർ, പാരാമെഡിക്കൽ വിഭാഗങ്ങളിലായി 70 ഒഴിവുകളുണ്ട്. പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികയിലാണ് അവസരം. എല്ലാ വിഭാഗത്തിലുമായി ഭിന്നശേഷിക്കാർക്കായി 20 ഒഴിവുകൾ മാറ്റിവച്ചിട്ടുണ്ട്.
ആർട്സ്/ സോഷ്യൽ സയൻസ്/സയൻസ്
പ്രഫസർ- ഏഴ്
സംസ്കൃതം, അറബിക്, ഹിന്ദി, ആർക്കിയോളജി ആൻഡ് ആൻഷ്യന്റ് ഹിസ്റ്ററി, ഉറുദു, സോഷ്യൽ വർക്ക്, ബയോ കെമിസ്ട്രി, ലൈഫ് സയൻസ് എന്നിവയിൽ ഒരു ഒഴിവ്.
അസോസിയേറ്റ് പ്രഫസർ- എട്ട്
ഇംഗ്ലീഷ്, സൈക്കോളജി, സംസ്കൃതം, സുവോളജി, ഷിയാ തിയോളജി, കെമിസ്ട്രി, സുവോളജി, എഡ്യൂക്കേഷൻ, ഫൈൻ ആർട്സ് വിഭാഗത്തിൽ ഒരു ഒഴിവ്.
അസിസ്റ്റന്റ് പ്രഫസർ- നാല്
അഡൾട്ട് ആൻഡ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ, ഫൈൻ ആർട്സ്, സുന്നി തിയോളജി, ഹോം സയൻസ് എന്നിവയിൽ ഒരു ഒഴിവ്.
എൻജിനിയറിംഗ് ആൻഡ് ടെക്നോളജി
അസോസിയേറ്റ് പ്രഫസർ- നാല്. അപ്ലൈഡ് കെമിസ്ട്രി, അപ്ലൈഡ് ഫിസിക്സ്, മെക്കാനിക്കൽ എൻജിനിയറിംഗ്, പെട്രോളിയം സ്റ്റഡീസ് എന്നിവയിൽ ഒരോ ഒഴിവ്.
അസിസ്റ്റന്റ് പ്രഫസർ- 11
ഇലക്ട്രോണിക്സ് എൻജിനിയറിംഗ്- മൂന്ന്, കോസ്റ്റ്യൂം ഡിസൈനിംഗ് ആൻഡ് ഡ്രസ് മേക്കിംഗ്- ഒന്ന്, സിവിൽ എൻജിനിയറിംഗ്- ഒന്ന്, ഇലക്ട്രിക്കൽ എൻജിനിയറിംഗ്- ഒന്ന്, കെമിക്കൽ എൻജിനിയറിഗ്- ഒന്ന്, കംപ്യൂട്ടർ എൻജിനിയറിംഗ്- ഒന്ന്, അപ്ലൈഡ് മാത്തമാറ്റിക്സ്- ഒന്ന്, അപ്ലൈഡ്
സയൻസ് ആൻഡ് ഹ്യുമാനിറ്റീസ്- ഒന്ന്.
മെഡിസിൻ
പ്രഫസർ- നാല്,
സർജറി- രണ്ട്, ഫോറൻസിക്- ഒന്ന്, എൻഡോക്രിനോളജി- ഒന്ന്
അസോസിയേറ്റ് പ്രഫസർ- രണ്ട്
പതോളജി- ഒന്ന്, കാർഡിയോ തൊറാസിക് സർജറി- ഒന്ന്
അസിസ്റ്റന്റ് പ്രഫസർ- 26
കാർഡിയോതൊറാസിക് സർജറി- ഒന്ന്, പീഡിയാട്രിക് സർജറി- രണ്ട്, എൻഡോക്രിനോളജി- രണ്ട്, കമ്യൂണിറ്റി മെഡിസിൻ- ഒന്ന്, ഫിസിയോളജി- ഒന്ന്, നെഫ്രോളജി- ഒന്ന്, ബയോ കെമിസ്ട്രി- രണ്ട്, ഗൈനക്കോളജി- ഒന്ന്, ഫോറൻസിക് മെഡിസിൻ- ഒന്ന്, മെഡിസിൻ- ഒന്ന്, പീഡിയാട്രികസ്- രണ്ട്, പതോളജി- ഒന്ന്, ഒഫ്താൽമോളജി- മൂന്ന്, മൈക്രോ ബയോളജി- രണ്ട്, അനസ്തേഷ്യ- രണ്ട്, റേഡിയോ ഡയഗ്നോസിസ്- ഒന്ന്, സർജറി- രണ്ട്.
ദന്തൽ കോളജ്
അസിസ്റ്റന്റ് പ്രഫസർ- ഒന്ന്, പീഡിയാട്രിക്സ് ആൻഡ് പ്രിവെന്റീവ് ഡെൻടിസ്ട്രി- ഒന്ന്.
പാരാമെഡിക്കൽ കോളജ്
അസിസ്റ്റന്റ് പ്രഫസർ- മൂന്ന്, ഒപ്റ്റോമെട്രി റേഡിയോ ഇമേജിംഗ്, ടെക്നോളജി, ഫിസിയോതെറാപ്പി എന്നിവയിൽ ഓരോ ഒഴിവ്. അപേക്ഷ ഓണ്ലൈനായി സമർപ്പിക്കണം. ഹാർഡ് കോപ്പിയും അയച്ചു നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 19. ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി മൂന്ന്. വെബ്സൈറ്റ് www.amuonline.ac.in.