സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർമാരുടെ 15 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ചീഫ് മാനേജർ (കന്പനി സെക്രട്ടറി)- രണ്ട്
യോഗ്യത: ഐസിഎസ്ഐ അംഗത്വവും ഏഴു വർഷത്തെ പ്രവൃത്തിപരിചയവും.
മാനേജർ (എസ്എംഇ പ്രോഡക്ട്സ്)- ആറ്
യോഗ്യത: ഫുൾടൈം എംബിഎ/പിജിഡിഎം/തത്തുല്യ പോസ്റ്റ് ഗ്രാജ്വേറ്റ് മാനേജമെന്റ് ഡിഗ്രിയും ഫുൾടൈം ബിഇ/ബിടെക്കും. നാല് വർഷത്തെ പ്രവൃത്തിപരിചയം.
ഡെപ്യൂട്ടി മാനേജർ- ഏഴ്
യോഗ്യത: സിഎയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും.
അപേക്ഷാ ഫീസ്: 750 രൂപ. (എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് ബാധകമല്ല.)
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി ജനുവരി 13.
വെബ്സൈറ്റ്: www.sbi.co.in