ഓയിൽ ഇന്ത്യ ലിമിറ്റഡിൽ ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രേഡ് എ, ഗ്രേഡ് ബി, ഗ്രേഡ് സി തസ്തികകളിലാണ് അവസരം.
ഗ്രേഡ് എ
കോണ്‍ഫിഡെൻഷ്യൽ സെക്രട്ടറി-ഒന്ന്
ഗ്രേഡ് ബി
സീനിയർ മെഡിക്കൽ ഓഫീസർ- നാല്
സീനിയർ സെക്യൂരിറ്റി ഓഫീസർ- ഒന്ന്
സീനിയർ ഓഫീസർ (ഇലക്ട്രിക്കൽ)- ആറ്
സീനിയർ ഓഫീസർ (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ)- രണ്ട്
സീനിയർ ഓഫീസർ (ലാൻഡ്/ ലീഗൽ) രണ്ട്
സീനിയർ ഓഫീസർ (മെക്കാനിക്കൽ)- പത്ത്
സീനിയർ ഓഫീസർ (ജിയോഫിസിക്സ്)- ഒന്ന്
സീനിയർ ഓഫീസർ (ഇൻസ്ട്രുമെന്റേഷൻ)- രണ്ട്
ഗ്രേഡ് സി
സൂപ്രണ്ടിംഗ് എൻജിനിയർ (ഡ്രില്ലിംഗ്)- ഒന്ന്
സൂപ്രണ്ടിംഗ് മെഡിക്കൽ ഓഫീസർ (റേഡിയോളജി)- ഒന്ന്
സൂപ്രണ്ടിംഗ് മെഡിക്കൽ ഓഫീസർ (എൻവയോണ്‍മെന്റ്)- മൂന്ന്
സൂപ്രണ്ടിംഗ് മെഡിക്കൽ ഓഫീസർ (ഓർത്തോപിഡീക്സ് സർജൻ)- ഒന്ന്
അപേക്ഷാ ഫീസ്: 500 രൂപ.
എസ്സി, എസ്ടി, വികലാംഗർ, ഇഡബ്ല്യുഎസ്, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.oilindia.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർസിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ പത്ത്.