കോമേഴ്സ് സ്ട്രീമിൽ പ്ലസ്ടു പൂർത്തിയാക്കിയവർക്ക് വൈവിധ്യമാർന്ന ഉപരിപഠന സാധ്യതകളുണ്ട്.
കോമേഴ്സ് വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാവുന്ന പ്രധാന സർവകലാശാലകൾ
► NMIMS മുംബൈ
►Symbiosis പൂന
►christ University ബാംഗളൂരു
►MAHE മണിപ്പാൽ
ഈ സ്ഥാപനങ്ങൾ അക്കാദമിക മികവിലും പ്ളേയ്സ്മെന്റിലും നമ്മുടെ കലാലയങ്ങളേക്കാളും ബഹുദൂരം മുന്നിലാണ്. കുട്ടികളുടെ ഭാഷാപരവും നേതൃപരവുമായ ശേഷികളുടെ വികാസത്തിനും ഈ കേരളത്തിനു പുറത്തുള്ള കലാലയങ്ങളിലെ ഉപരിപഠനം സഹായിക്കും. മുകളിൽ വിവരിച്ച സ്ഥാപനങ്ങളിലെല്ലാം BCom പ്രവേശനം പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ്. പ്ലസ് ടുവിന് പരമാവധി മാർക്ക് നേടാൻ ശ്രമിക്കുക. കഴിഞ്ഞ വർഷം ജനറൽ വിഭാഗത്തിൽ ലേഡി ശ്രീരാമിലെ കട്ട് ഓഫുകൾ കാണുക:
►ഫസ്റ്റ് കട്ടോഫ് : 99.75%
►ഫോർത്ത് കട്ടോഫ് : 98%
രാജ്യമെമ്പാടും നിന്നുള്ള സമർഥരായ വിദ്യാര്‍ഥികള്‍ക്ക് ഈ കാമ്പസുകൾ പ്രിയങ്കരമായ തുകൊണ്ട് പ്രവേശനവും ദുഷ്കരമാണ്.
Mahe, NMIMS, Symbiosis, Christ എന്നീ സർവകലാ പദവിയുള്ള സ്ഥാപനങ്ങളിൽ പ്രവേശനം എൻട്രൻസ് / ഇന്റർവ്യൂ വഴിയാണ്.
ഡൽഹി സർവകലാശാലയിൽ ബികോം ഒാണേഴ്സ് പഠനത്തിന് പ്ലസ് ടുവിന് മാത്തമാറ്റിക്സ് / ബിസിനസ് മാത്തമാറ്റിക് സ് ഒരു വിഷയമായി പഠിച്ചിട്ടുണ്ടാവണം. ബികോം പഠനത്തിന് ഈ നിബന്ധനയില്ല.
ബി.കോം കോഴ്സിൽ തന്നെ വിവിധ സ്പെഷലൈസേഷനുകൾ ലഭ്യം. ചിലവ കാണുക:
► റിട്ടെയ്ൽ ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ്
► ടൂറിസം & ട്രാവല്‍ മാനേജ്മെന്റ്
► കമ്പ്യൂട്ടര്‍ ആപ്ലിക്കേഷൻ
► ടാക്സ് പ്രൊസീജര്‍ & പ്രാക്ടീസ്
►ഓഡിറ്റിംഗ് കോപ്പറേഷൻ ഫിനാൻസ്
B.Com Co-operation കോഴ്സ് Higher Diploma in Commerce ന് തുല്യമായ പ്രോഗ്രാമായി സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഈ യോഗ്യത നേടുന്നവർക്ക് കോപ്പറേറ്റീവ് ബാങ്കുകളിലും ഇതര സഹകരണ സ്ഥാപനങ്ങളിലും ജോലി നേടാം.
Adwise Career Consulting, Thrissur. Ph: 9400 610 478