HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Career Smart
ഇന്ത്യൻ പ്രതിരോധസേനയിൽ അംഗമാകാം
യുവതീയുവാക്കൾക്ക് ഏറെ തൊഴിലവസരങ്ങൾ നൽകുന്ന മേഖലയാണ് ഇന്ത്യൻ ആർമിയും നേവിയും എയർഫോഴ്സും പാരാമിലിട്ടറിയും അടങ്ങുന്ന ഇന്ത്യൻ സേന. 25 ലക്ഷത്തിലധികം പേരുള്ള ഇന്ത്യൻ പ്രതിരോധസേന ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ പ്രതിരോധ വിഭാഗമാണ്. നല്ല ശന്പളവും തൊഴിൽ പരിരക്ഷയും സാമൂഹിക അന്തസും അലവൻസുകളും റിട്ടയർമെന്റ് ആനുകൂല്യങ്ങളും കാന്റീൻ സർവീസുകളും നല്കപ്പെടുന്നതുകൊണ്ടുതന്നെ ഒരുപാട് യുവാക്കൾ ഇന്ത്യൻ പ്രതിരോധസേനയിൽ അംഗമാകാൻ ആഗ്രഹിക്കുന്നുണ്ട്.
‘എങ്ങനെയാണ് എനിക്ക് പട്ടാളത്തിൽ ചേരുവാൻ കഴിയുക’ എന്നു നിരവധി കൗമാരക്കാരും യുവാക്കളും ചോദിക്കാറുണ്ട്. ഇന്ത്യൻ മിലിട്ടറിയിൽ ഓഫീസറായി ചേരാൻ പ്രധാനമായും രണ്ടു വഴികളാണുള്ളത്. ഒന്ന്, പ്ലസ് ടു പഠനം കഴിഞ്ഞവർക്കുള്ള നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ) പരീക്ഷ; രണ്ട്, ഡിഗ്രി പഠനം കഴിഞ്ഞവർക്കുള്ള കംബൈൻഡ് ഡിഫൻസ് സർവീസ് (സിഡിഎസ്) പരീക്ഷ.
എൻഡിഎ പരീക്ഷ
ദേശീയതലത്തിലുള്ള നാഷനൽ ഡിഫൻസ് അക്കാദമി (എൻഡിഎ) പരീക്ഷ യുപിഎസ്സിയുടെ നേതൃത്വത്തിലാണു നടത്തപ്പെടുന്നത്. സാധാരണയായി ഒരു വർഷത്തിൽ രണ്ടു പ്രാവശ്യം ഈ പ്രവേശന പരീക്ഷയുണ്ടാകും. കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രങ്ങൾ. പ്ലസ് ടു പൂർത്തിയാക്കിയവർക്കും അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
ആർമി (കരസേന) വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർ ഏതെങ്കിലും സബ്ജക്ട് കോന്പിനേഷനിൽ പ്ലസ് ടു/ തത്തുല്യ ബോർഡ് പരീക്ഷ പാസായാൽ മതിയാകും. എന്നാൽ, നേവി, എയർഫോഴ്സ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്നവർ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു പാസാകണം. അപേക്ഷകരുടെ പ്രായം 16.5 വയസിനും 19.5 വയസിനും ഇടയിലായിരിക്കണം.
പ്രവേശന പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് അടിസ്ഥാനത്തിലുള്ളവ ആയിരിക്കും. പ്ലസ് ടു നിലവാരത്തിലുള്ള മാത്തമാറ്റിക്സ്, പൊതുവിജ്ഞാനം എന്നീ മേഖലയിൽ നിന്നായിരിക്കും ചോദ്യങ്ങൾ. പ്രവേശന പരീക്ഷ കൂടാതെ, സ്റ്റാഫ് സെലക്ഷൻ ബോർഡി(എസ്എസ് ബി)ന്റെ നേതൃത്വത്തിൽ നടത്തുന്ന പേഴ്സണാലിറ്റി ടെസ്റ്റ്, ഇന്റർവ്യൂ, ഫിസിക്കൽ ടെസ്റ്റ്, മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റ് എന്നിവയുമുണ്ടായിരിക്കും.
ഇന്ത്യൻ മിലിട്ടറിയുടെ മൂന്ന് വിഭാഗങ്ങളിലേക്കും (ആർമി, നേവി, എയർ ഫോഴ്സ്) തെരഞ്ഞെടുക്കപ്പെടുന്ന കേഡറ്റുകൾക്കു മൂന്നു വർഷമാണു പരിശീലന കാലഘട്ടം. രണ്ടു ഘട്ടങ്ങളായാണു പരിശീലനം. രണ്ടര വർഷം നീണ്ടുനിൽക്കുന്ന പ്രാഥമികഘട്ട പരിശീലനം പൂനയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിലാണ്. പരിശീലനത്തിന്റെ രണ്ടാം ഘട്ടം ഓരോരുത്തരുടെയും മാനസികവും ബൗദ്ധികവുമായ കഴിവുകൾ വിലയിരുത്തുന്നതിന്റെ അടിസ്ഥാനത്തിലാണ്. ഓരോരുത്തരും തെരഞ്ഞെടുക്കപ്പെടുന്ന മേഖലയ്ക്ക് അനുയോജ്യമായ അക്കാദമികളിലാണ് രണ്ടാംഘട്ട പരിശീലനം.
ആർമിയിലേക്കുള്ളവർക്ക് ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലും നേവിയിലേക്കുള്ളവർക്ക് ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയിലും എയർ ഫോഴ്സിലേക്കുള്ളവർക്ക് ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമിയിലും പരിശീലനം ലഭിക്കുന്നു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന കേഡറ്റുകൾക്ക് ഇന്ത്യൻ മിലിട്ടറിയിൽ പെർമനന്റ് കമ്മീഷൻ ലഭിക്കും. പരിശീലന കാലഘട്ടത്തിൽ പ്രതിമാസം 56,100 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. മൂന്നു വർഷത്തെ പരിശീലനം പൂർത്തിയാക്കുന്നവർക്കു ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി നൽകുന്ന ബിഎ/ബിഎസ്സി ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കും.
സിഡിഎസ് പരീക്ഷ
ഡിഗ്രി പഠനം പൂർത്തിയാക്കിയവർക്കു കംബൈൻഡ് ഡിഫൻസ് സർവീസ് (സിഡിഎസ്) പരീക്ഷവഴി ഇന്ത്യൻ സൈന്യത്തിലേക്കു പ്രവേശിക്കാനാകും. ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും അപേക്ഷിക്കാം. എല്ലാ വർഷവും മേയ്, ഒക്ടോബർ മാസങ്ങളിലാണു പരീക്ഷകൾ. എഴുത്തു പരീക്ഷയിൽ വിജയിക്കുന്നവർക്ക് സർവീസ് സെലക്ഷൻ ബോർഡിന്റെ നേതൃത്വത്തിൽ ഇന്റർവ്യൂ നടത്തും. ഫൈനൽ സെലക്ഷൻ കഴിഞ്ഞാൽ ഉദ്യോഗാർഥിയുടെ റാങ്കും താത്പര്യവും അടിസ്ഥാനമാക്കി ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി (ഐഎംഎ) യിലേക്കോ ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമി (ഐഎൻഎ) യിലേക്കോ ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമി (എഎഫ്എ) യിലേക്കോ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലേക്കോ അയയ്ക്കും.
ഇവയിലെ ആദ്യ മൂന്നു സ്ഥാപനങ്ങളിൽനിന്നു പാസാകുന്ന കേഡറ്റുകൾക്ക് പെർമനന്റ് കമ്മീഷനാണു ലഭിക്കുന്നത്; ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽനിന്നു പാസാകുന്നവർക്ക് ഷോർട് സർവീസ് കമ്മീഷനും.
ഇന്ത്യൻ മിലിട്ടറി അക്കാദമിയിലും ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലും അഡ്മിഷൻ ലഭിക്കുന്നതിന് ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി മതിയാകും; എന്നാൽ നേവൽ അക്കാദമിയിലും എയർഫോഴ്സ് അക്കാദമിയിലും അഡ്മിഷൻ ലഭിക്കാൻ ബിടെക് അല്ലെങ്കിൽ ബിഎസ് സി (ഫിസിക്സ്/ മാത്തമാറ്റിക്സ്) ഡിഗ്രി ആവശ്യമാണ്. ഈ അക്കാദമികളിൽ പ്രവേശിക്കുവാനുള്ള കുറഞ്ഞ പ്രായം 19 ആണ്. ഇന്ത്യൻ മിലിട്ടറി അക്കാദമിയിലേക്കും ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലേക്കും അപേക്ഷിക്കുന്നവർക്ക് പരമാവധി പ്രായം 24 വയസും നേവൽ അക്കാദമിയിലേക്ക് 22 വയസും എയർഫോഴ്സ് അക്കാദമിയിലേക്ക് 23 വയസുമാണ്.
എൻസിസി സ്പെഷൽ എൻട്രി
എൻസിസിയുടെ ‘സി’ ലെവൽ സർട്ടിഫിക്കറ്റ് പരീക്ഷ ‘ബി’ ഗ്രേഡോടുകൂടെ പാസായവർക്ക് ‘എൻസിസി സ്പെഷൽ എൻട്രി സ്കീമി’ലൂടെ മിലിട്ടറിയിൽ പ്രവേശിക്കാം. 19 വയസിനും 25 വയസിനും ഇടയിലുള്ള ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്. ഡിഗ്രി പൂർത്തിയായവർക്കും അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. എസ്എസ്ബിയുടെ നേതൃത്വത്തിൽ ഇന്റർവ്യൂ, ഫിസിക്കൽ ഫിറ്റ്നസ്, മെഡിക്കൽ പരിശോധന എന്നിവ നടത്തും. പൈലറ്റ്, നാവിഗേറ്റർ, ടെക്നിക്കൽ/ ഗ്രൗണ്ട് ഡ്യൂട്ടി ഓഫീസർ എന്നീ തസ്തികയിലേക്ക് ഓഫീസർ പോസ്റ്റിൽ ഷോർട് സർവീസ് കമ്മീഷൻ വഴി നിയമനം ലഭിക്കും.
പാരാമിലിട്ടറി സർവീസ്
ഇന്ത്യയുടെ പാരാമിലിട്ടറി വിഭാഗത്തിൽ ഏകദേശം പത്തുലക്ഷത്തോളം പേർ സേവനം ചെയ്യുന്നുണ്ട്. ഈ വിഭാഗത്തിൽ മുഖ്യമായും അഞ്ചു വിഭാഗങ്ങളാണുള്ളത്. സെൻട്രൽ റിസർവ് 1. പോലീസ് ഫോഴ്സ് (സിആർപിഎഫ്), 2. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), 3. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), 4. ഇൻഡോ - ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി, 5. സശസ്ത്ര സീമാബെൽ (എസ്എസ്ബി) എന്നിവ.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ക്രമസമാധാനപാലനത്തിന് പോലീസ് സേനയെ സഹായിക്കുക എന്ന ദൗത്യമാണ് സിആർപിഎഫിനുള്ളത്. പത്താം ക്ലാസ് പരീക്ഷാവിജയ യോഗ്യതയുള്ളവർക്കു കോണ്സ്റ്റബിൾ പോസ്റ്റിലേക്കും ഡിഗ്രി യോഗ്യതയുള്ളവർക്ക് അസിസ്റ്റന്റ് കമാൻഡർ പോസ്റ്റിലേക്കും സിആർപിഎഫിൽ നിയമനം ലഭിക്കും. എയർപോർട്ട്, സീപോർട്ട്, പവർ പ്ലാന്റുകൾ, പ്രധാന ഗവണ്മെന്റ് ബിൽഡിംഗുകള്, പൈതൃക സ്മാരകങ്ങൾ, ബഹിരാകാശ വിക്ഷേപണ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള തന്തപ്രധാനമായ സ്ഥലങ്ങളിലെ സുരക്ഷയാണ് സിഐഎസ്എഫിന്റെ ചുമതല.
ഇന്ത്യയുടെ അതിർത്തി കാക്കുന്ന സേനയാണ് ബിഎസ്എഫ്. ഡിഗ്രിയാണ് ചേരുന്നതിനുള്ള മിനിമം യോഗ്യത. ഇന്തോ- ടിബറ്റൻ അതിർത്തി കാത്തു സംരക്ഷിക്കുന്ന പോലീസ് സേനയാണ് ഐടിബിപി. ഇവർ പർവതാരോഹണത്തിൽ പ്രത്യേക പരിശീലനം ലഭിച്ചവരായിരിക്കും. ചൈനയും നേപ്പാളും ഭൂട്ടാനുമായി ഇന്ത്യ പങ്കിടുന്ന അതിർത്തി സംരക്ഷിക്കുന്ന സേനയാണു സശസ്ത്ര സീമാബൽ (എസ്എസ്ബി). പ്ലസ് ടു കഴിഞ്ഞവർക്കും എൻജിനിയറിംഗ് കഴിഞ്ഞവർക്കും എസ്എസ്ബിയിൽ അവസരമുണ്ട്.
മിലിട്ടറി നഴ്സിംഗ് സർവീസ്
ഇന്ത്യൻ മിലിട്ടറിയുടെ നഴ്സിംഗ് വിഭാഗമായ മിലിറ്ററി നഴ്സിംഗ് സർവീസി (എംഎൻഎസ്) ൽ പെണ്കുട്ടികൾക്കു മാത്രമാണു പ്രവേശനം. ഇതിൽ അംഗമാകാൻ രണ്ടു വഴികളുണ്ട്. ഒന്ന്, ബിഎസ്സി/ എംഎസ്സി നഴ്സിംഗ് കഴിഞ്ഞവർക്ക് നേരിട്ടുള്ള പ്രവേശനം. പ്രായം 21 വയസിനും 35 വയസിനും ഇടയിലായിരിക്കണം. രണ്ട്, പ്ലസ് ടു (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) പരീക്ഷ 50 ശതമാനം മാർക്കോടെ പാസായവർക്ക് എംഎൻഎസ് എൻട്രൻസ് എക്സാം വഴി എംഎൻഎസ് നഴ്സിംഗ് കോളജിലേക്കു നേരിട്ടുള്ള പ്രവേശനം. പ്ലസ് ടു അവസാന വർഷ വിദ്യാർഥിനികൾക്കും ഈ എൻട്രൻസ് പരീക്ഷ എഴുതാം.
എൻട്രൻസ് പരീക്ഷയ്ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി കൂടാതെ ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നീ മേഖലകളിൽനിന്നും ചോദ്യങ്ങൾ ഉണ്ടായിരിക്കും. 150 ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ 90 മിനിറ്റാണ് ലഭിക്കുക. കൂടാതെ ഇന്റർവ്യൂ, മെഡിക്കൽ പരിശോധന എന്നിവയുമുണ്ടാകും. ആറു കോളജുകളിലായി ആകെ 220 സീറ്റാണുള്ളത്. നാലു വർഷത്തെ പരിശീലനം പൂർത്തിയാക്കുന്നവർക്ക് മിലിട്ടറി നഴ്സിംഗ് സർവീസിൽ പെർമനന്റ്/ ഷോർട് സർവീസ് കമ്മീഷൻ ലഭിക്കും.
പ്ലസ് ടു-ബി ടെക് കേഡറ്റ് എൻട്രി
പതിനാറര വയസിനും 19.5 വയസിനും ഇടയിലുള്ള അവിവാഹിതരായ ആണ്കുട്ടികൾക്കാണ് ഈ സ്കീം വഴി ഇന്ത്യൻ മിലിട്ടറിയിൽ പ്രവേശനം ലഭിക്കുക. പ്ലസ് ടു പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ 75 ശതമാനം മാർക്കാണ് അടിസ്ഥാന യോഗ്യത. അപേക്ഷകർ ജെഇഇ മെയിൻ പരീക്ഷ എഴുതുകയും ഓൾ ഇന്ത്യ റാങ്ക് കരസ്ഥമാക്കുകയും ചെയ്യണം. എൻട്രൻസ് പരീക്ഷാ മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് എസ്എസ്ബിയുടെ നേതൃത്വത്തിൽ നടത്തുന്ന ഇന്റർവ്യൂവിനും മെഡിക്കൽ പരിശോധനയ്ക്കും ക്ഷണം ലഭിക്കും. തെരെഞ്ഞടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തെ പ്രാരംഭ പരിശീലനവും തുടർന്നു നാലു വർഷത്തെ ബിടെക് ഡിഗ്രി- മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്- പരിശീലനവും ലഭിക്കും. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ബി ടെക് ബിരുദം നൽകും. ഒപ്പം ഇന്ത്യൻ മിലിട്ടറിയിലേക്ക് ലെഫ്റ്റ്നന്റ് റാങ്കോടെ പെർമനന്റ് കമ്മീഷനും ലഭിക്കും
ടെക്നിക്കൽ എൻട്രി സ്കീം
ടെക്നിക്കൽ ഗ്രാജ്വേഷൻ ഡിഗ്രിയോ മറ്റു പോസ്റ്റ് ഗ്രാജ്വേഷൻ ഡിഗ്രിയോ കഴിഞ്ഞവർക്കു ടെക്നിക്കൽ എൻട്രി സ്കീം വഴി ഷോർട്ട് സർവീസ് കമ്മീഷന് അപേക്ഷിക്കാം. ആണ്കുട്ടികൾക്ക് ടെക്നിക്കൽ വിഭാഗത്തിലേക്കും നോണ് ടെക്നിക്കൽ വിഭാഗത്തിലേക്കും അപേക്ഷിക്കാം; പെണ്കുട്ടികൾക്ക് നോണ് ടെക്നിക്കൽ വിഭാഗത്തിലേക്കു മാത്രമാണ് അപേക്ഷിക്കാൻ കഴിയുക. ഈ സ്കീം വഴി നിയമം, ലോജിസ്റ്റിക്, എയർ ട്രാഫിക് കണ്ട്രോളർ, ഏവിയേഷൻ ഒബ്സർവർ, നേവൽ ആർക്കിടെക്ചർ എന്നീ മേഖലകളിലേക്ക് നിയമനം ലഭിക്കും. എയർ ട്രാഫിക് കണ്ട്രോളർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർ 60 ശതമാനം മാർക്കോടുകൂടെ ബിടെക് പാസായിരിക്കണം; ഏവിയേഷൻ ഒബ്സർവർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് ബിടെക് ഡിഗ്രി പരീക്ഷയിൽ 55 ശതമാനം മാർക്കുണ്ടായിരിക്കണം. നിയമവിഭാഗത്തിലെ നിയമനത്തിന് 55 ശതമാനം മാർക്കോടെ എൽഎൽബി പാസാകണം. ലോജിസ്റ്റിക്സ് വിഭാഗത്തിലെ നിയമനത്തിന് ബിടെക്/ എംബിഎ/ ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് പാസാകണം. ബി ടെക് ഡിഗ്രിയുടെ സ്പെഷലൈസേഷൻ നേവൽ ആർക്കിടെക്ചർ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സബ് മറൈൻ, സിവിൽ, എയ്റോനോട്ടിക്കൽ, എയ്റോസ്പേസ്, മെറ്റലർജി എന്നിവയിൽ ഏതെങ്കിലുമായിരിക്കണം.
സ്ത്രീകൾക്ക് നിയമം, ലോജിസ്റ്റിക്സ്, ഒബ്സർവേഴ്സ്, എയർ ട്രാഫിക് കണ്ട്രോൾ, നേവൽ, കണ്സ്ട്രക്ടർ തസ്തികയിലേക്ക് ഷോർട് സർവീസ് കമ്മീഷൻ ലഭിക്കും.
നിശ്ചിത വർഷം നിർബന്ധമായും മിലിട്ടറിയിൽ സേവനം ചെയ്യണമെന്ന മാനദണ്ഡമുണ്ട്. നിയമനം പെർമനന്റ് കമ്മീഷനാണെങ്കിൽ ചുരുങ്ങിയത് 20 വർഷം സേവനം ചെയ്യണം. 20 വർഷം കഴിയുന്പോൾ വിരമിക്കാം. അല്ലെങ്കിൽ തുടർന്നും സൈന്യത്തിൽ സേവനം ചെയ്യാം. നിയമനം ഷോർട് സർവീസ് കമ്മീഷനാണെങ്കിൽ ചുരുങ്ങിയത് 10 വർഷം സേവനം ചെയ്യണം. 10 വർഷത്തെ സൈനിക സേവനം പൂർത്തിയാക്കി കഴിയുന്പോൾ വിരമിക്കുകയോ നാലു വർഷംകൂടി സേവനം ചെയ്യുകയോ പെർമനന്റ് കമ്മിഷനായി മാറുകയോ ചെയ്യാം.
മേല്പറഞ്ഞവ കൂടാതെ, മിലിട്ടറിയിൽ വരുന്ന ഒഴിവുകൾക്കനുസരിച്ച് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കും. ഇന്ത്യൻ ആർമിയുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വാർത്തകൾ യഥാസമയം അറിയാനായി www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.
പൈലറ്റ് ആപ്റ്റിട്യൂഡ് ബാറ്ററി ടെസ്റ്റ്
ഇന്ത്യൻ എയർഫോഴ്സിൽ പൈലറ്റ് ആകാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രവേശന പരീക്ഷകളാണ് പൈലറ്റ് ആപ്റ്റിട്യൂഡ് ബാറ്ററി ടെസ്റ്റ് (പിഎബിടി), കന്പ്യൂട്ടറൈസ്ഡ് പൈലറ്റ് സെലക്ഷൻ സിസ്റ്റം (സിപിഎസ്എസ്) എന്നിവ. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. പ്ലസ് ടുവിന് ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ചിരിക്കണം. 19 വയസിനും 23 വയസിനും ഇടയിലുള്ള ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും അപേക്ഷിക്കാം. പരീക്ഷയിൽ മൂന്ന് ടെസ്റ്റുകളാണുള്ളത് ഇൻസ്ട്രമെന്റ് ബാറ്ററി ടെസ്റ്റ്, സെൻസറി മോട്ടോർ അപ്പാരിറ്റസ് ടെസ്റ്റ്, കണ്ട്രോൾ വെലോസിറ്റി ടെസ്റ്റ് എന്നിവ. ഇവയിൽ ആദ്യത്തേത് എഴുത്തുപരീക്ഷയും മറ്റുള്ളവ പ്രാക്ടിക്കൽ പരീക്ഷയുമാണ്. ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഈ പരീക്ഷയ്ക്ക് അവസരമുള്ളൂ. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പരിശീലന കാലഘട്ടത്തിനുശേഷം ഷോർട് സർവീസ് കമ്മീഷൻ ലഭിക്കും.
ഡോ. ബിനോയ് തോമസ്
(സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് അസി. പ്രഫസറാണ് ലേഖകൻ)
ഇന്റലിജൻസ് ബ്യൂറോ: 455 സെക്യൂരിറ്റി അസിസ്റ്റന്റ്
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയുടെ സബ്സിഡിയറികളിൽ സെക്യൂരിറ്റി അസിസ്റ്റന്റ് (മോട്ടർ ട്രാ
LIC HFL: 192 അപ്രന്റിസ്
എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൽ 192 അപ്രന്റിസ് ഒഴിവ്. സെപ്റ്റംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് അപ്ര
ജിയോളജിക്കൽ സർവേയിൽ 85 ജിയോ സയന്റിസ്റ്റ്
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്റ്റ്, ജിയോഫിസിസ്റ്റ്, കെമിസ്റ്റ് തസ്തികകളിലും സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡി
ഓയിൽ ഇന്ത്യ:102 ഒഴിവ്
ഓയിൽ ഇന്ത്യ ലിമിറ്റഡിനു കീഴിൽ അസമിൽ ഗ്രേഡ് എ, ബി, സി തസ്തികകളിലായി 102 ഒഴിവ്. സെപ്റ്റംബർ 26 വരെ ഓൺലൈനായി അപേക്ഷിക്ക
91 പിഎസ്സി തസ്തികയിൽ വിജ്ഞാപനം
91 തസ്തികയിൽ നിയമനത്തിനു പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 22 തസ്തികയിൽ നേരിട്ടുള്ള നിയമനമാണ്. 5 തസ്തികയിൽ
പവർഗ്രിഡ് എൻജിനിയർ / സൂപ്പർവൈസർ 1543
പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ വിവിധ റീജണുകളിലായി ഫീൽഡ് എൻജിനിയർ, ഫീൽഡ് സൂപ്പർവൈസർ തസ്തികകള
IOCL: 537 അപ്രന്റിസ്
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ ഈസ്റ്റേൺ, നോർത്തേൺ, സൗത്ത് ഈസ്റ്റേൺ, സതേൺ, വെസ്റ്റേൺ റീജണുകൾ ഉൾപ്പെടുന്ന പൈപ്പ് ല
ദക്ഷിണ റെയിൽവേ 3,518 അപ്രന്റിസ്
സതേൺ റെയിൽവേയിൽ 3,518 അപ്രന്റിസ് അവസരം. തിരുവനന്തപുരം, പാലക്കാട്, കോയമ്പത്തൂർ പെരമ്പൂർ, സേലം, ചെന്നൈ, പൊൻമല, തിരു
UPSC: 84 ഒഴിവ്
കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 84 ഒഴിവിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാ
നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിൽ 96 അപ്രന്റിസ്
ഐഎസ്ആർഒയ്ക്കു കീഴിൽ ഹൈദരാബാദി ലെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിൽ 96 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. സെപ്റ്
ഗോവ ഷിപ്യാർഡ്: 30 എക്സിക്യൂട്ടീവ്
ഗോവ ഷിപ്യാർഡ് ലിമിറ്റഡിൽ 30 ജൂണിയർ പ്രോജക്ട് എക്സിക്യൂട്ടീവ് അവസരം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്
നേവിയിൽ 1266 ട്രേഡ്സ്മാൻ
ഇന്ത്യൻ നേവിയിൽ ട്രേഡ്സ്മാൻ സ്കിൽഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സി വിഭാഗത്തിൽപ്പെടുന്ന സിവിലിയൻ തസ്തി
AAI: 976 ജൂണിയർ എക്സിക്യൂട്ടീവ്
എയർപോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (AAI) ജൂണിയർ എക്സിക്യുട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ
ബിഎസ്എഫിൽ 1121 ഹെഡ്കോൺസ്റ്റബിൾ
ബോർഡർ സെക്യൂരിറ്റി ഫോഴ്സ്സിൽ ഹെഡ്കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ, റേഡിയോ മെക്കാനിക്) തസ്തികയിൽ 1121 ഒഴിവ്. റേഡിയോ ഓ
പഞ്ചാബ് & സിന്ധ് ബാങ്കിൽ750 ഓഫീസർ
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിൽ അവസരം. 750 ഒഴിവ്. ജോലിപരിചയമുള്ളവർക്കുള്ള ലാറ്ററൽ റിക
ഐബിയിൽ 394 ഇന്റലിജൻസ് ഓഫീസർ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ 394 ജൂണിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II/ടെക്നിക്കൽ
SBI: 6589 ക്ലാർക്ക്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലറിക്കൽ കേഡറിലെ ജൂണിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽ
സഹകരണ ബാങ്കുകളിൽ253 ഒഴിവ്
സഹകരണ ബാങ്ക് സംഘങ്ങളിലെ വിവിധങ്ങളായ 253 ഒഴിവുകളിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ അപ
ESIC: 243 അസി. പ്രഫസർ
ന്യൂഡൽഹി ആസ്ഥാനമായ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷൻ, അസിസ്റ്റന്റ് പ്രഫസറുടെ 243 ഒഴി
ന്യൂ ഇന്ത്യ അഷ്വറൻസിൽ 550 ഓഫീസർ
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിൽ 550 ഒഴിവ്. ഓൺലൈനിൽ ഓഗ
ഇന്റലിജൻസ് ബ്യൂറോ: 455 സെക്യൂരിറ്റി അസിസ്റ്റന്റ്
LIC HFL: 192 അപ്രന്റിസ്
ജിയോളജിക്കൽ സർവേയിൽ 85 ജിയോ സയന്റിസ്റ്റ്
ഓയിൽ ഇന്ത്യ:102 ഒഴിവ്
91 പിഎസ്സി തസ്തികയിൽ വിജ്ഞാപനം
പവർഗ്രിഡ് എൻജിനിയർ / സൂപ്പർവൈസർ 1543
IOCL: 537 അപ്രന്റിസ്
ദക്ഷിണ റെയിൽവേ 3,518 അപ്രന്റിസ്
UPSC: 84 ഒഴിവ്
നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിൽ 96 അപ്രന്റിസ്
ഗോവ ഷിപ്യാർഡ്: 30 എക്സിക്യൂട്ടീവ്
നേവിയിൽ 1266 ട്രേഡ്സ്മാൻ
AAI: 976 ജൂണിയർ എക്സിക്യൂട്ടീവ്
ബിഎസ്എഫിൽ 1121 ഹെഡ്കോൺസ്റ്റബിൾ
പഞ്ചാബ് & സിന്ധ് ബാങ്കിൽ750 ഓഫീസർ
ഐബിയിൽ 394 ഇന്റലിജൻസ് ഓഫീസർ
SBI: 6589 ക്ലാർക്ക്
സഹകരണ ബാങ്കുകളിൽ253 ഒഴിവ്
ESIC: 243 അസി. പ്രഫസർ
ന്യൂ ഇന്ത്യ അഷ്വറൻസിൽ 550 ഓഫീസർ
നേവിയിൽ 260 ഓഫീസർ
IBPS വിജ്ഞാപനം: ബാങ്കുകളിൽ 10,277 ക്ലർക്ക്
89 തസ്തികയിൽ PSC വിജ്ഞാപനം
ഈസ്റ്റേൺ റെയിൽവേയിൽ 3115 അപ്രന്റിസ്; വിജ്ഞാപനമായി
നേവിയിൽ ഐടി അവസരം
ഓറിയന്റൽ ഇൻഷ്വറൻസിൽ 500 അസിസ്റ്റന്റ്
ഔഷധിയിൽ 511 ഒഴിവ്
HAL 588 അപ്രന്റിസ്
ബിഎസ്എഫിൽ 241 കായികതാരങ്ങൾ
AIIMS ഗോരഖ്പുർ: 50 സീനിയർ റസിഡന്റ്
കേന്ദ്ര സർവീസിൽ 275 ഒഴിവ്
വ്യോമസേനയിൽ എയർമാൻ
കോസ്റ്റ് ഗാർഡിൽ 170 അസിസ്റ്റന്റ് കമൻഡാന്റ്
AIIMS പാറ്റ്ന: 152 ഒഴിവ്
C-DAC 280 എൻജിനിയർ/മാനേജർ
JIPMER: 100 സീനിയർ റെസിഡന്റ്
എസ്ബിഐയിൽ സ്പെഷലിസ്റ്റ് ഓഫീസർ
ഡൽഹി ജെഎൻയുവിൽ അധ്യാപകർ
TMC: 107 ഒഴിവ്
ബാങ്ക് ഓഫ് ബറോഡയിൽ 2500 ലോക്കൽ ബാങ്ക് ഓഫീസർ
ഹെവി വെഹിക്കിൾസ് ഫാക്ടറി:1850 ജൂണിയർ ടെക്നിഷൻ
KFC: 9 ഒഴിവ്
UPSC വിജ്ഞാപനം: കേന്ദ്ര സർവീസിൽ 249 ഒഴിവ്
പൊതുമേഖലാ ബാങ്കുകളിൽ 6215 ഓഫീസർ
റെയിൽവേയിൽ 6238 ടെക്നിഷൻ
SSC CHSL വിജ്ഞാപനം 3131 ഒഴിവ്
വ്യോമസേനയിൽ അഗ്നിവീർ
എസ്ബിഐയിൽ 541 പ്രബേഷനറി ഓഫീസർ
നേവിയിൽ ബിടെക് എൻട്രി: 44 ഒഴിവ്
ECIL: 125 സീനിയർ ആർട്ടിസാൻ
Latest News
ദേവസ്വംഭൂമിയിൽനിന്ന് ലക്ഷങ്ങളുടെ വൻ മരങ്ങൾ മുറിച്ചു കടത്തി
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ കുരുക്ക്; ഭാഗിക പരിഹാരമായെന്ന് തൃശൂർ കളക്ടര്
കാലിൽ തൊട്ട് വന്ദിക്കാത്തതിന് വിദ്യാർഥികൾക്ക് മർദനം; അധ്യാപികയെ സസ്പെൻഡ് ചെയ്തു
യുപിയിൽ സമാജ്വാദി പാർട്ടി എംഎൽഎയ്ക്ക് ഒരു വർഷം തടവുശിക്ഷ
മദ്യലഹരിയിൽ ട്രക്കുമായി ഡ്രൈവറുടെ മരണപാച്ചിൽ; മൂന്നുപേർ കൊല്ലപ്പെട്ടു
Latest News
ദേവസ്വംഭൂമിയിൽനിന്ന് ലക്ഷങ്ങളുടെ വൻ മരങ്ങൾ മുറിച്ചു കടത്തി
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ കുരുക്ക്; ഭാഗിക പരിഹാരമായെന്ന് തൃശൂർ കളക്ടര്
കാലിൽ തൊട്ട് വന്ദിക്കാത്തതിന് വിദ്യാർഥികൾക്ക് മർദനം; അധ്യാപികയെ സസ്പെൻഡ് ചെയ്തു
യുപിയിൽ സമാജ്വാദി പാർട്ടി എംഎൽഎയ്ക്ക് ഒരു വർഷം തടവുശിക്ഷ
മദ്യലഹരിയിൽ ട്രക്കുമായി ഡ്രൈവറുടെ മരണപാച്ചിൽ; മൂന്നുപേർ കൊല്ലപ്പെട്ടു
">
Top