ഡൽഹി നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (NHIDCL) വിവിധ തസ്തികയിലെ 61 ഒഴിവിൽ കരാർ നിയമനം നടത്തുന്നു.
ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ, ജൂണിയർ മാനേജർ തസ്തികകളിലാണ് അവസരം. കേന്ദ്രസർക്കാർ മന്ത്രാലയങ്ങൾ, സംസ്ഥാന വകുപ്പുകൾ, സ്വയംഭരണാധികാര സ്ഥാപനങ്ങൾ, പൊതുമേഖലാ സംരംഭങ്ങൾ തുടങ്ങിയവയിൽനിന്നു വിരമിച്ചവർക്കാണ് അവസരം.
NHIDCL ആസ്ഥാനത്തും ലേ (ലഡാക്), ജമ്മു ആൻഡ് കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ റീജനൽ ഓഫിസുകളിലുമാണു നിയമനം. മേയ് 31 വരെ അപേക്ഷിക്കാം.www.nhidcl.com.