യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ ഇന്ത്യൻ ഇക്കണോമിക്സ് സര്‍വീസ് (ഐഇഎസ്)/ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് (ഐഎസ്എസ്) ഉദ്യോഗാർഥികളെ കണ്ടെത്തുന്നതിന് പൊതുപരീക്ഷ നടത്തുന്നു. 2021 ജൂലൈ 16 ആണ് പരീക്ഷ.
ഇന്ത്യൻ ഇക്കണോമിക്സ് സർവീസസ് (ഐഇഎസ്)- 15 ഒഴിവ്
യോഗ്യത: ഇക്കണോമിക്സ്/ അപ്ലൈഡ് ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസില്‍ (ഐഎസ്എസ്)- 11 ഒഴിവ്.
യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്/ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
പ്രായം: 21 -30 (01.08.2021 അടിസ്ഥാനമാക്കി). തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ശാരീരിക യോഗ്യത- ഇന്ത്യന്‍ ഇക്കണോമിക്സ് സര്‍വീസസ്/ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്വീസ്എന്നിവയ്ക്ക് ആവശ്യമായ ശാരീരിക യോഗ്യത ഉണ്ടായിരിക്കണം.
അപേക്ഷാ ഫീസ്- 200 രൂപ. എസ്ബിഐ ബ്രാഞ്ചുകള്‍ മുഖേന ഫീസടയ്ക്കാം. അപേക്ഷിക്കേണ്ട വിധം- www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 27.