യൂണിയന് പബ്ളിക് സര്‍വീസ് കമ്മീഷന് എന്‍ജിനിയറിംഗ് സര്‍വീസസ് എക്സാമിനേഷന് (ഇഎസ്ഇ) 2021 ന് അപേക്ഷ ക്ഷണിച്ചു. 2021 ജൂലൈ 16 ആയിരിക്കും പരീക്ഷ. 215 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. വിവിധ കേന്ദ്രസർക്കാർ വകുപ്പുകളിലാണ് അവസരം.
സിവില്‍ എന്‍ജിനിയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലി കമ്യൂണിക്കേന്‍ എന്‍ജിനിയറിംഗ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
പ്രായം: 21- 30 വയസ്. 01.01.2021 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
വിദ്യാഭയാസ യോഗ്യത: എന്‍ജിനിയറിംഗ് ബിരുദം.
അപേക്ഷാഫീസ്: 200 രൂപ. ഓണ്‍ലൈനായും എസ്ബിഐ ബ്രാഞ്ച് വഴിയും ഫീസടയ് ക്കാം.
അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 27.