പൂന ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ജനറലിസ്റ്റ് ഓഫീസറുടെ (സ്കെയിൽ രണ്ട്) 150 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ- 62, ഒബിസി- 40, എസ്സി- 22, എസ്ടി- 11, ഇഡബ്ല്യുഎസ്-15, ഭിന്നശേഷിക്കാർ- എട്ട് എന്നിങ്ങനെയാണ് സംവരണ ക്രമം.
യോഗ്യത: കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം. എസ്സി, എസ്ടി, ഒബിസി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി. ജെഎഐഐബി, സിഎഐഐബി വിജയം അഭിലഷണീയം. ഏതെങ്കിലും ഷെഡ്യൂൾഡ് /കൊമേഴ്സ്യൽ ബാങ്കിൽ ഓഫീസറായി മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 25- 35 വയസ്. 31-12-2020 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
ഫീസ്: എസ്സി, എസ്ടി വിഭാഗക്കാർക്ക് 118 രൂപയും മറ്റുള്ളവർക്ക് 1,180 രൂപയുമാണ് ഫീസ്. വനിതകൾക്കും ഭിന്നശേഷിക്കാർക്കും ഫീസ് ബാധകമല്ല.
ഐബിപിഎസ് നടത്തുന്ന ഓൺലൈൻ പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാ കേന്ദ്രം.
അപേക്ഷിക്കേണ്ട വിധം: www.bankofmaharashtra.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ ആറ്.