ഹൈദരാബാദിലെ സെക്യൂരിറ്റി പ്രന്റിംഗ് പ്രസിൽ 12 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സൂപ്പർവൈസർ (പ്രിന്റിംഗ്): അഞ്ച്.
യോഗ്യത: പ്രിന്റിംഗ് ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലമോ. അല്ലെങ്കിൽ പ്രിന്റിംഗ് ടെക്നോളജിയിൽ ബിഇ/ബിടെക്. പ്രായപരിധി:18- 30 വയസ്.
സൂപ്പർവൈസർ (ടെക്നിക്കൽ കൺട്രോൾ): മൂന്ന്
യോഗ്യത: പ്രിന്റിംഗ്/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/കംപ്യൂട്ടർ/ഇൻഫർമേഷൻ ടെക്നോളജി ഫസ്റ്റ് ക്ലാസ് ഡിപ്ലോമ/ബിഇ/ബിടെക്/ബിഎസ്സി. പ്രായപരിധി: 18- 30 വയസ്.
സൂപ്പർവൈസർ (ഐടി): രണ്ട്
യോഗ്യത: കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി ഫസ്റ്റ് ക്ലാസ്/ബിഇ/ബിടെക്/ബിഎസ്സി. പ്രായപരിധി: 18- 30 വയസ്.
സൂപ്പർവൈസർ (ഒഫീഷ്യൽ ലാംഗ്വേജ്): ഒന്ന്
യോഗ്യത: ഹിന്ദി/ഇംഗ്ലീഷ് ബിരുദാനന്തരബിരുദം. ഇംഗ്ലീഷ്/ഹിന്ദി ബിരുദതലത്തിൽ പഠിച്ചിരിക്കണം. ഒരുവർഷത്തെ ട്രാൻസ്ലേഷൻ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. പ്രായപരിധി: 18- 30 വയസ്.
ജൂണിയർ ഓഫീസ് അസിസ്റ്റന്റ്: ഒന്ന്.
യോഗ്യത: ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും. പ്രായപരിധി: 18- 28 വയസ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.spphyderabad.spmcil.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ പത്ത്.