ഇന്ത്യൻ നേവിയിൽ ട്രേഡ്സ്മാൻ മേറ്റ് (ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് സി, നോൺ-ഗസറ്റഡ്, ഇൻഡസ്ട്രിയിൽ) അവസരം. ഈസ്റ്റേൺ , വെസ്റ്റേൺ, സതേൺ നേവൽ കമാൻഡുകളിലായി 1,159 ഒഴിവ്. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് 01/2021 മുഖേനയാണ് തെരഞ്ഞെടുപ്പ്. മാർച്ച് ഏഴുവരെ അപേക്ഷ സമർപ്പിക്കാം. www.joinindiann avy.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.
യോഗ്യത: പത്താംക്ലാസ് ജയം. ഐടിഐ സർട്ടിഫിക്കറ്റ്.
പ്രായം: 18- 25 വയസ്. മാർച്ച് ഏഴ് വരെ അപേക്ഷ സമർപ്പിക്കാം.
ശന്പളം: 18,000- 56,900 രൂപ.
തെരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, ഡോക്യൂമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവ വഴി. അപേക്ഷകർക്ക് ഇ-മെയിൽ വിലാസം, മൊബൈൽ നന്പർ എന്നിവ ഉണ്ടായിരിക്കണം.ഓൺലൈൻ അപേക്ഷ സമർപ്പിക്കും മുന്പ് ഒപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ നിശ്ചിത രീതിയിൽ സ്കാൻചെയ്ത് അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.