പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിൽ മാനേജർ- സെക്യൂരിറ്റി ഓഫീസർ കേഡർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മാനേജർ സെക്യൂരിറ്റി: 100 ഒഴിവ്.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം. ആർമി/ നേവി/ എയർഫോഴ്സ് സർവീസിൽ കമ്മീഷൻഡ് ഓഫീസറായി അഞ്ചുവർഷം സേവനം അല്ലെങ്കിൽ അസിസ്റ്റന്റ് കമൻഡാന്റ്/ ഡെപ്യൂട്ടി കമൻഡാന്റ് തസ്തികയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 21- 35 വയസ്. 2021 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുന്നത്.
അപേക്ഷാ ഫീസ്: 500 രൂപ.
തെരഞ്ഞെടുപ്പ്: അഭിമുഖത്തിന്റെയും ലെറ്റർ ഡ്രാഫ്റ്റിംഗ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം:www.pnbindia.in എന്നവെബ്സൈറ്റിലൂടെ ഓണ്ലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13.