സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) കേരള, നാഷണൽ ഹെൽത്ത് മിഷനിലേക്ക് (എൻഎച്ച്എം) സ്റ്റാഫ് നഴ്സ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. cmdkerala.net എന്ന വെബ്സൈറ്റിലൂടെ ജനുവരി എട്ട് വരെ അപേക്ഷ സമർപ്പിക്കാം.
കേരളത്തിലെ 14 ജില്ലകളിലുമായി 1,603 ഒഴിവുകളാണുള്ളത്.
തിരുവനന്തപുരം: 125
തൃശൂർ: 142
കൊല്ലം: 107
പാലക്കാട്: 133
പത്തനംതിട്ട: 76
മലപ്പുറം: 166
ആലപ്പുഴ: 111
കോഴിക്കോട്: 109
കോട്ടയം: 102
വയനാട്: 121
ഇടുക്കി: 85
കണ്ണൂർ: 143
എറണാകുളം: 126
കാസർഗോഡ്: 57
യോഗ്യത: ബിഎസ്സി നഴ്സിംഗും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ജിഎൻഎമ്മും ഒരു വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായം: 40 വയസ്.
ശന്പളം: ആദ്യത്തെ നാല് മാസം 17,000 രൂപ. നാലുമാസത്തെ പരിശീലനത്തിനുശേഷം മാസം 1,000 രൂപ യാത്രാബത്തയും ലഭിക്കും.
അപേക്ഷാ ഫീസ്: 325 രൂപ.
അപേക്ഷിക്കേണ്ട വിധം: cmdkerala.net എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി എട്ട്.