നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിനര് റെയില്‍വേയില്‍ അപ്രന്റീസ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കത്തിയാര്‍ & ടിഡിഎച്ച് വര്‍ക്ക്ഷോപ്പ്: 970
ആലിപൂര്‍ദ്വാര്‍: 493
രഞ്ജിയ: 435
ലുദിംഗ്&എസ്ആന്‍ഡ്ടി/ വര്‍ക്കഷോപ്പ്: 1,302
ടിന്‍സുകിയ: 484
ന്യൂ ബോംഗയ്ഗാവ് വര്‍ക്ക്ഷോപ്പ് &ഇഡബ്ല്യുഎസ്: 539
ദിബ്രുഗഡ് വര്‍ക്ക്ഷോപ്പ്: 276
ഒഴിവുകള്‍: മെഷീനിസ്റ്റ്, വെല്‍ഡര്‍,ഫിറ്റര്‍, ഡീസല്‍ മെക്കാനിക്ക്, റഫ്രിജറേറ്റര്‍ ആന്‍ഡ് എസി മെക്കാനിക്ക്, ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഐടി ആന്‍ഡ് ഇലക്ട്രോണിക്സ് സിസ്റ്റം മെയിന്റനന്‍സ്, മേസണ്‍, പെയിന്റര്‍, കാര്‍പെന്റര്‍, ലൈന്മാന്, ടര്‍ണര്‍ തസ്തികകളിലാണ് ഒഴിവ്.
പ്രായം: 15- 24 വയസ്.
യോഗ്യത: പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐയും.
അപേക്ഷാ ഫീസ്; 100 രൂപ. എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.rrcnfr.co.in ലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 15.