ബിബിനഗര്‍ എയിംസില്‍ ഗ്രൂപ്പ് ബി, സി തസ്തികയിലെ ഒഴിവുകളിലേക്ക് ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് എഡ്യൂക്കേഷന്‍ & റിസേര്‍ച്ച് (ജിപ്മീര്) അപേക്ഷ ക്ഷണിച്ചു. തെലുങ്കാനയിലെ യദാദ്രി ഭുവനഗിരി ജില്ലയിലാണ് ബിബിനഗര്‍ എയിംസ് സ്ഥിതി ചെയ്യുന്നത്.
ഗ്രൂപ്പ് ബി
അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍: ഒന്ന്.
എക്സിക്യൂട്ടീവ് അസിസ്റ്റന്റ്: ഒന്ന്.
പേഴ്സണല്‍ അസിസ്റ്റന്റ്: രണ്ട്.
ടെക്നിക്കല്‍ (ലബോറട്ടറി): ഒന്ന്.
ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്: ഒന്ന്.
വാര്ഡന് (ഹോസ്റ്റല്‍ വാര്ഡന്): രണ്ട്.
ഗ്രൂപ്പ് സി ഒഴിവ്
സ്റ്റെനോഗ്രാഫര്‍: ഒന്ന്.
ലോവര്‍ ഡിവിഷന് ക്ലാര്‍ക്ക് (എല്‍ഡിസി): ഒന്ന്.
അപേക്ഷാ ഫീസ്: 1,500 രൂപ. എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് 1,200 രൂപ. വികലാംഗര്‍ക്ക് ഫീസ് ഇല്ല.
അപേക്ഷിക്കേണ്ട വിധം: www.main.jipmer.edu.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31.