‘ന​മു​ക്കു​യ​രാം’ സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി – ​സീ​സ​ണ്‍ 3: ഓ​ഗ​സ്റ്റ് 12 ​വ​രെ അ​പേ​ക്ഷി​ക്കാം
എ​ന്‍​ട്ര​ന്‍​സ്‌ പ​രി​ശീ​ല​ന മേ​ഖ​ല​യി​ലെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ റി​ജു ആ​ന്‍​ഡ് പി​എ​സ്കെ ​ക്ലാ​സസി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 2018​ല്‍ ആ​രം​ഭി​ച്ച ‘ന​മു​ക്കു​യ​രാം’​ഹ​യ​ര്‍​സെ​ക്കൻഡറി  സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി​യു​ടെ സീ​സ​ണ്‍ മൂ​ന്നി​ലേ​ക്ക്, സം​സ്ഥാ​ന സി​ല​ബ​സി​ല്‍ പ​ഠി​ച്ച് ഈ ​വ​ര്‍​ഷം പ​ത്താം ക്ലാസി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി സ​ര്‍​ക്കാ​ര്‍/എ​യി​ഡ​ഡ് സ്കൂ​ളു​ക​ളി​ല്‍ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് ശ്ര​മി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ നി​ര്‍​ധ​ന​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഓ​ണ്‍​ലൈ​ന്‍ സ്ക്രീ​നിം​ഗ് ടെ​സ്റ്റി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 40 ​കു​ട്ടി​ക​ള്‍​ക്കാ​ണ് സ്കോ​ള​ര്‍​ഷി​പ്പ്‌ ല​ഭി​ക്കു​ക. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ള്‍​ക്ക് സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സ​വും പ​ഠ​ന സാ​മ​ഗ്രി​ക​ള്‍, ഓ​ണ്‍​ലൈ​ന്‍ കോ​ച്ചിം​ഗ്, ഫീ​സ്‌, ടാ​ബ്, ഓ​ണ്‍​ലൈ​ന്‍ ട്യൂ​ഷ​ന്‍, യൂ​ണി​ഫോം തു​ട​ങ്ങി​യ​വ ന​ല്‍​കി അ​വ​രെ ഉ​പ​രി​പ​ഠ​ന​ത്തി​ന് പ്രാ​പ്ത​രാ​ക്കു​ന്ന​താ​ണ് ന​മു​ക്കു​യ​രാം സ്കോ​ള​ര്‍​ഷി​പ്പ് പ​ദ്ധ​തി. കോവി​ഡ് സാ​ഹ​ച​ര്യം മൂ​ലം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ള്‍​ക്ക് അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ല്‍ താ​മ​സി​ച്ച് പ​ഠി​ക്കാം.

സീ​സ​ണ്‍ വ​ണ്ണി​ല്‍ പ​ഠി​ച്ച 40 ​കു​ട്ടി​ക​ള്‍​ക്കും ഈ ​വ​ര്‍​ഷം പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടാ​നാ​യി. ബിഹാ​റി​ൽ ആ​ന​ന്ദ് കു​മാ​ർ ന​ട​പ്പി​ലാ​ക്കി​യ ‘ബിഹാ​ർ തേ​ർ​ട്ടി’ മോ​ഡ​ലി​ൽ നി​ന്നാ​ണ് ‘സൂ​പ്പ​ർ ഫോ​ർ​ട്ടി’ എ​ന്ന ത​ര​ത്തി​ൽ ‘ന​മു​ക്കു​യ​രാം’ പ​ദ്ധ​തിക്ക് തു​ട​ക്കം കു​റി​ച്ച​തെ​ന്ന്‍ റി​ജു ആ​ന്‍​ഡ് പി​എ​സ്കെ ​ക്ലാ​സ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ വി. അ​നി​ല്‍​കു​മാ​ര്‍ ​അ​റി​യി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​മാ​ണ് മ​റ്റൊ​രു പ്ര​ചോ​ദ​നം. അ​തി​നാ​ലാ​ണ് സ്റ്റേ​റ്റ് സി​ല​ബ​സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി സ​ർ​ക്കാ​ർ സ്‌​കൂ​ളി​ൽ തു​ട​ർ പ​ഠ​നം സാ​ധ്യ​മാ​ക്കു​ന്ന​ത്. പഠന​ത്തി​നൊ​പ്പം മെ​ഡി​ക്ക​ൽ - എൻജിനിയ​റിം​ഗ് എ​ൻ​ട്ര​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ക​യും ചെ​യ്തു വ​രു​ന്നു. 

പ്ല​സ്ടു ​ക​ഴി​ഞ്ഞു​ള്ള മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ൽ ഇ​വ​രെ വി​ജ​യി​പ്പി​ച്ച്  പു​തി​യ മാ​തൃ​ക സൃ​ഷ്ടി​ക്കു​ക​യാ​ണ് ‘ന​മു​ക്കു​യ​രാം’ സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം, റി​ജു ആ​ന്‍​ഡ് പി​എ​സ്കെ ​ക്ലാ​സ​സ് ഡ​യ​റ​ക്ട​ര്‍ റി​ജു ശ​ങ്ക​ര്‍ പ​റ​ഞ്ഞു.

യോ​ഗ്യ​രാ​യ കു​ട്ടി​ക​ള്‍​ക്ക് റി​ജു ആ​ന്‍​ഡ് പി​എ​സ്കെ ​ക്ലാ​സ​സി​ന്‍റെ വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഹെ​ഡ്മാ​സ്റ്റ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ത്താം ക്ലാ​സി​ലെ മാ​ര്‍​ക്ക് ലി​സ്റ്റ്, ആ​ധാ​ര്‍ കാ​ര്‍​ഡ്, റേ​ഷ​ന്‍ കാ​ര്‍​ഡി​ലെ പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വ അ​പേ​ക്ഷ​യോ​ടൊ​പ്പം അ​പ്‌ലോ​ഡ് ചെ​യ്യ​ണം.

അ​പേ​ക്ഷ​ക​ള്‍ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ഓ​ഗ​സ്റ്റ് 12. ഓ​ഗ​സ്റ്റ് 15​ന് ഓ​ണ്‍​ലൈ​ന്‍ സ്ക്രീ​നിം​ഗ് ടെ​സ്റ്റ് ന​ട​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് www.rijuandpskclasses.com. ​ഫോ​ണ്‍: 9446323692, 9447033600