ആർമി ഡെന്റൽ കോറിൽ ഷോർട്ട്സർവീസ് കമ്മീഷൻഡ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 54 ഒഴിവാണുള്ളത്.
ബിഡിഎസ് ( അവസാന വർഷം 55 ശതമാനം മാർക്കിൽ കുറയാതെ നേടിയിരിക്കണം.) അല്ലെങ്കിൽ എംഡിഎസ്. 2020 ഓഗസ്റ്റിനുള്ളിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം. പ്രായം- 2020 ഡിസംബറിൽ 31 ന് 45 വയസിൽ താഴെ. അപേക്ഷ അയച്ചവരിൽനിന്ന് യോഗ്യരായവരെ ഇന്റർവ്യൂവിന് തെരഞ്ഞെടുക്കും. ഇന്റർവ്യൂവിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വൈദ്യപരിശോധന ഉണ്ടായിരിക്കും. ക്യാപ്റ്റൻ റാങ്കിലായിരിക്കും നിയമനം. പെർമനന്റ് കമ്മീഷനിൽ ലഫ്. ജനറൽ റാങ്കുവരെ ഉയരാവുന്ന തസ്തികയാണിത്. രണ്ട് ഘട്ടങ്ങളിലായി 14 വർഷത്തേക്കാണ് നിയമനം. ഷോർട്ട് സർവീസിൽ രണ്ടു വർഷത്തെ സേവനത്തിനുശേഷം പെർമനന്റ് കമ്മീഷനിലേക്ക് അപേക്ഷിക്കാവുന്നതാണ്.
ശന്പളം: 15,600- 39,100 വരെ. മറ്റ് ആനുകൂല്യങ്ങളും.
അപേക്ഷിക്കേണ്ട വിധം-www.indianarmy.nic.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗണ്‍ലോഡ് ചെയ്തെടുത്ത അപേക്ഷാ ഫോം പൂരിപ്പിച്ച് പാസ്പോർട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് ഒപ്പും സഹിതം തപാലിൽ അയയ്ക്കുക.
അപേക്ഷയോടൊപ്പം താഴെപ്പറയുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും വയ്ക്കണം. ബിഡിഎസ്/ എംഡിഎസ് ബിരുദം, പ്രായം തെളിയിക്കുന്നതിനായി പത്താംക്ലാസ് സർട്ടിഫിക്കറ്റ്, ഡെന്റൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ബിഡിഎസ് ഫൈനൽ ഇയർ മാർക്ക് ഷീറ്റ്, ഇന്റേണ്‍ഷിപ്പ് പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോയുടെ അറ്റസ്റ്റഡ് കോപ്പി, ഡെന്റൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ അംഗീകാര പത്രത്തിന്റെ കോപ്പി, ബിഡിഎസ് പരീക്ഷ പൂർത്തിയാക്കാനെടുത്ത ശ്രമങ്ങൾ കാണിച്ച് കോളജ് അധികാരികൾ നൽകിയ സർട്ടിഫിക്കറ്റ്, ഇപ്പോൾ ജോലി ചെയ്യുന്നുണ്ടെങ്കിൽ- എൻഒസി, സ്വന്തം മേൽവിലാസമെഴുതിയ പോസ്റ്റ് കാർഡ്, സ്വന്തം മേൽവിലാസമെഴുതി ആറുരൂപയുടെ സ്റ്റാന്പ് ഒട്ടിച്ച പോസ്റ്റൽ കവർ.