കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 18. അപേക്ഷയുടെ പ്രിന്റൗട്ട് സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 23. യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
യോഗ്യത: യുജിസി പേ ബാൻഡിൽ എജിപി 7000/ അല്ലെങ്കിൽ തത്തുല്യമുള്ള അസിസ്റ്റന്റ് പ്രഫസർ/ യൂണിവേഴ്സിറ്റിയിലേയോ അഫിലിയേറ്റഡ് കോളജിലേയോ അസിസ്റ്റന്റ്് പ്രഫസർ അല്ലെങ്കിൽ എൻഎസ്എസ് പശ്ചാത്തലമുള്ള അഫിലിയേറ്റ്ഡ് കോളജിലെ പ്രിൻസിപ്പൽ.
കുറഞ്ഞത് മൂന്നു വർഷം എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായിരിക്കണം. ടിഒസി/ ടിഒആർസി ഓറിയന്റേഷൻ പ്രോഗാം പൂർത്തിയാക്കിയിരിക്കണം.
പ്രായം: 50 വയസ്.
അപേക്ഷിക്കേണ്ട വിധം: www.uoc.ac.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും അവശ്യരേഖകളും സഹിതം The Registrara, University of Calicut, Calicut University PO, Malappuram Dist, Kerala State-673635 എന്ന വിലാസത്തിൽ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.