വ്യോമസേനയിൽ എയർമാൻ ഗ്രൂപ്പ് എക്സ് (ടെക്നിക്കൽ) ട്രേഡ്, ഗ്രൂപ്പ് വൈ (ഓട്ടോ മൊബൈൽ ടെക്നീഷ്യൻ, ഗ്രൗണ്ട് ട്രെയിനിംഗ് ഇൻസ്ട്രക്ടർ, ഇന്ത്യൻ എയർഫോഴ്സ് പോലീസ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കും. അവിവാഹിതരായ ഇന്ത്യക്കാരായ പുരുഷൻമാർക്ക് അപേക്ഷിക്കാം.
മാസ്റ്റർ വാറന്റ് ഓഫീസർ റാങ്കുവരെ ഉയരാവുന്ന തസ്തികകളാണ് ഇത്. വിവിധ പരീക്ഷകളിൽ യോഗ്യത നേടിയാൽ കമ്മീഷൻഡ് ഓഫീസർ റാങ്കുവരെ ഉയരാൻ അവസരമുണ്ട്. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയ്ക്കു ശേഷമായിരിക്കും നിയമനം.
മാർച്ച്-ഏപ്രിൽ മാസത്തിലാണ് റിക്രൂട്ട്മെന്റ് റാലി.
പ്രായം: 21 വയസ്.
വിദ്യാഭ്യാസ യോഗ്യത: പന്ത്രണ്ടാം ക്ലാസ്/ തത്തുല്യം. മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ മൊത്തം 50 ശതമാനം മാർക്ക്. ഗ്രൂപ്പ് വൈ തസ്തികയ്ക്ക് അന്പത് ശതമാനം മാർക്കോടെ പ്ലസ്ടു.
ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
ശാരീരികയോഗ്യത: ഉയരം-152.5 സെമീ, നെഞ്ച് വികാസം- 5 സെമീ. ഉയരത്തിനൊത്ത തൂക്കം.
കൂടുതൽ വിവരങ്ങൾക്ക് www.career airforce.nic.in, www.indianairforce.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.