ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ വിവിധ തസ്തികളിലായി 50 ഒഴിവുണ്ട്. ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ 300 ഒഴിവ്. ഓൺലൈനായി അപേക്ഷിക്കാം.
ടെക്നിക്ൽ അസിസ്റ്റന്റ് (ലബോറട്ടറി ): 30
യോഗ്യത: കെമിസ്ട്രി/മൈക്രോബയോളജി/ഫിസിക്സ്/ബയോടെക്നോളജി/ഫുഡ് ടെക്നോളജി/ബയോകെമിസ്ട്രി/ഇലക്ട്രോണിക്സ് ബിരുദം. അല്ലെങ്കിൽ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/സിവിൽ/ കെമിക്കൽ/ഇലക്ട്രോണിക്സ്/ഫുഡ്ടെക്നോളജി/മെറ്റലർജി എന്നിവയിൽ മൂന്നുവർഷത്തെ ബിരുദം.
പ്രായപരിധി: 18- 30 വയസ്.
സീനിയർ ടെക്നീഷ്യൻ: 20
യോഗ്യത: പത്താംക്ലാസും ഇലക്ട്രീഷ്യൻ/എയർ കണ്ടീഷനിംഗ്/റഫ്രിജറേഷൻ/മെക്കാനിക്/ഫിറ്റർ/കാർപെന്ററർ/വെൽഡർ എന്നീ ട്രേഡുകളിൽ ഐടിഐ സർട്ടിഫിക്കറ്റ്. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 18- 27 വയസ്.
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.bis.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാ ഫീസ് 500 രൂപ. എസ്സി, എസ്ടി, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് എട്ട്.