എ​ൻ​എം​ഐ​എം​എ​സ്-​എ​ൻ​പാ​റ്റ് 2020
രാ​ജ്യ​ത്തെ പ്ര​മു​ഖ മാ​നേ​ജ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​യ ന​ർ​സീ മോ​ഞ്ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് ന​ട​ത്തു​ന്ന വി​വി​ധ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ൻ​എം​ഐ​എം​എ​സ്-​എ​ൻ​പാ​റ്റ് ( (NMIMS Programs After 12th) )പ​രീ​ക്ഷയ്ക്ക് പ്ല​സ്ടു പാ​സാ​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. മേ​യ് 09,10 തീ​യ​തി​ക​ളി​ലാ​ണ് പ​രീ​ക്ഷ. മും​ബൈ, ഷി​ർ​പൂ​ർ, ബം​ഗ​ളൂ​രൂ, ഇ​ൻ​ഡോ​ർ, ഹൈ​ദ​രാ​ബാ​ദ്, ന​വി​മും​ബൈ, ദു​ലൈ എ​ന്നീ കാ​ന്പ​സു​ക​ളി​ലാ​ണു കോ​ഴ്സ് ന​ട​ത്തു​ന്ന​ത്.

ഓ​ണ്‍​ലൈ​നാ​യി ഏ​പ്രി​ൽ 30 ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ബി​ടെ​ക്, എം​ബി​എ ടെ​ക്, ബി​ഡി​സൈ​ൻ, ബി​ബി​എ, ഇ​ക്ക​ണോ​മി​ക്സ്, എം​ഫാം ടെ​ക്, ബി​എ തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, കൊ​ച്ചി പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​ണ്. ഫോ​ൺ: 022 4235 5555. https://www.npat.in.