ദുബായില്‍ നഴ്‌സുമാര്‍ക്ക് അവസരം, അവസാന തീയതി ഫെബ്രുവരി 25
ദുബായിലെ പ്രമുഖ ഹോംഹെല്‍ത്ത് കെയര്‍ സെന്ററിലേക്ക് ഹോം നഴ്‌സായി വനിതാ നഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ് മുഖേന തിരഞ്ഞെടുക്കുന്നു. പ്രായം: 25നും 40നും മധ്യേ.

ബി.എസ്‌സി. നഴ്‌സിംഗ് ആണ് യോഗ്യത. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 4,000 യു.എ.ഇ ദിര്‍ഹം (ഏകദേശം 77,600 രൂപ) വരെ ശമ്പളം ലഭിക്കും.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡേറ്റ അയയ്ക്കുക. ഫെബ്രുവരി 25 ആണു അവസാന തീയതി.

കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തുനിന്നും മിസ്സ്ഡ് കോള്‍ സേവനം) എന്നിവയില്‍ ബന്ധപ്പെടാം.