ബ്ലോ​ക് ചെ​യി​ന്‍ എ​ബി​സി​ഡി കോ​ഴ്സ്: പ്ര​വേ​ശ​ന പ​രീ​ക്ഷ ഫെ​ബ്രു​വ​രി 15ന്
കേ​ര​ള സം​സ്ഥാ​ന ഡെ​വ​ല​പ്മെ​ന്‍റ് ആ​ന്‍​ഡ് ഇ​ന്ന​വേ​ഷ​ന്‍ സ്ട്രാ​റ്റ​ജി​ക് കൗ​ണ്‍​സി​ല്‍ ( കെ-​ഡി​സ്ക്) ന​ട​ത്തു​ന്ന ബ്ലോ​ക് ചെ​യി​ന്‍ എ​ബി​സി​ഡി കോ​ഴ്സ് പ്ര​വേ​ശ​ന പ​രീ​ക്ഷ ഫെ​ബ്രു​വ​രി 15 ന് ​ന​ട​ക്കും. അ​പേ​ക്ഷ​ക​ള്‍ ഫെ​ബ്രു​വ​രി എ​ട്ടി​ന് മു​മ്പ് abcd.kdisc.kerala.gov.inലൂ​ടെ ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്കാം.

വ​ള​രെ​യ​ധി​കം തൊ​ഴി​ല്‍ സാ​ധ്യ​ത​യു​ള്ള ബ്ലോ​ക് ചെ​യി​ന്‍ കോ​ഴ്സ് പ​ഠി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള എ​ന്‍​ജി​നി​യ​റിം​ഗ്, സ​യ​ന്‍​സ് ബി​രു​ദ​ധാ​രി​ക​ള്‍​ക്കും വ​ര്‍​ക്കിം​ഗ് പ്ര​ഫ​ഷ​ണ​ലു​ക​ള്‍​ക്കും അ​പേ​ക്ഷി​ക്കാം. ന്യൂ​മ​റി​ക്ക​ല്‍ എ​ബി​ലി​റ്റി,ലോ​ജി​ക്ക​ല്‍ റീ​സ​ണ്‍, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ബേ​സി​ക്സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​കും പ​രീ​ക്ഷ. ഐ​സി​ടി അ​ക്കാ​ഡ​മി​യു​ടെ തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം സെ​ന്‍റ​റു​ക​ളി​ലാ​കും പ​രീ​ക്ഷ ന​ട​ക്കു​ക. ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ് 500 രൂ​പ. കൂ​ടാ​തെ കോ​ഴ്സ് അ​ഡ്വാ​ന്‍​സ് തു​ക​യാ​യി ആ​യി​രും രൂ​പ​യും അ​ട​യ്ക്ക​ണം.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ഡ്വാ​ന്‍​സ് തു​ക തി​രി​കെ ല​ഭി​ക്കും.​പ​രീ​ക്ഷ​യി​ല്‍ ഉ​യ​ര്‍​ന്ന മാ​ര്‍​ക്ക് ക​ര​സ്ഥ​മാ​ക്കു​ന്ന വ​നി​ത​ക​ള്‍​ക്ക് നൂ​റു ശ​ത​മാ​ന​വും മ​റ്റു​ള്ള​വ​ര്‍​ക്ക് 70 ശ​ത​മാ​ന​വും സ്കോ​ള​ര്‍​ഷി​പ്പി​ന് അ​ര്‍​ഹ​ത​യു​ണ്ടാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 04712700813, 8078102119. ക്ലാ​സു​ക​ള്‍ ഫെ​ബ്രു​വ​രി അ​വ​സാ​ന വാ​രം ആ​രം​ഭി​ക്കും.