മാനേജ്‌മെന്റ് ആപ്ടിറ്റിയൂഡ് ടെസ്റ്റ് രണ്ടുതരം
ഇ​​ന്ത്യ​​യി​​ലു​​ള്ള 300ൽ​​പ്പ​​രം ബി​​സി​​ന​​സ് സ്കൂ​​ളു​​ക​​ളി​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​നു പ​​രി​​ഗ​​ണി​​ക്കു​​ന്ന മാ​​നേ​​ജ്മെ​​ന്‍റ് ആ​​പ്റ്റി​​റ്റ്യൂ​​ഡ് ടെ​​സ്റ്റി (മാ​​റ്റ്)​​ന് ഓ​​ണ്‍ലൈ​​നാ​​യി ബി​​രു​​ദ​​ധാ​​രി​​ക​​ൾ​​ക്കും അ​​വ​​സാ​​ന വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കാം. ഓ​​ൾ ഇ​​ന്ത്യാ മാ​​നേ​​ജ്മെ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​നാ​​ണു മാ​​റ്റ് ന​​ട​​ത്തു​​ന്ന​​ത്.

മാറ്റ് രണ്ടു തരത്തിലുണ്ട്. കം​​പ്യൂ​​ട്ട​​ർ ബേ​​സ്ഡ് ടെ​​സ്റ്റും പേ​​പ്പ​​ർ ബേ​​സ്ഡ് ടെ​​സ്റ്റും. പ​​രീ​​ക്ഷാ​​ർ​​ഥി​​ക്കു സൗ​​ക​​ര്യാ​​ർ​​ഥം ഏ​​തു​​വേ​​ണ​​മെ​​ങ്കി​​ലും തെ​​ര​​ഞ്ഞെ​​ടു​​ക്കാം. പേപ്പർ ബേസ്ഡ് ടെസ്റ്റിന് ഫെബ്രുവരി ഒമ്പതിനകം അപേക്ഷിക്കണം. ഫെബ്രുവരി 11നാണു ടെസ്റ്റ്. കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റിന് ജനുവരി 26നകം അപേക്ഷിക്കണം. ജനുവരി 28നാണു ടെസ്റ്റ്.

വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ വ്യ​​ത്യ​​സ്ത സ​​മ​​യ​​ങ്ങ​​ളി​​ലാ​​വും ടെ​​സ്റ്റ് ന​​ട​​ത്തു​​ക. കോ​​ഴി​​ക്കോ​​ട്, കൊ​​ച്ചി, കോ​​ട്ട​​യം, തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ന്നി​​വ​​യാ​​ണു കേ​​ര​​ള​​ത്തി​​ലെ പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ൾ. ഇ​​തി​​ൽ കൊ​​ച്ചി​​യി​​ൽ മാ​​ത്ര​​മാ​​ണു പേ​​പ്പ​​ർ ബേ​​സ്ഡ് ടെ​​സ്റ്റി​​നും കം​​പ്യൂ​​ട്ട​​ർ ബേ​​സ്ഡ് ടെ​​സ്റ്റി​​നും സൗ​​ക​​ര്യ​​മു​​ള്ള​​ത്. മ​​റ്റു സെ​​ന്‍റ​​റു​​ക​​ളി​​ൽ പേ​​പ്പ​​ർ ബേ​​സ്ഡ് ടെ​​സ്റ്റ് മാ​​ത്രം.

അപേക്ഷാ ഫീസ് 1550 രൂപ. രണ്ടു ടെസ്റ്റും കൂടി എഴുതുന്നതിന് 2650 രൂപ.
www.aimaind.org. ഫോ​​ണ്‍: 011476730 37/47673026/24638896.