ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കോട്ടയം: തിരുവാര്‍പ്പ് ഗവണ്‍മെന്റ് ഐടിഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍, എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ (പാര്‍ട്ട് ടൈം) തസ്തികളില്‍ ഗസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ ഡിഗ്രി/ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍.ടി.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും/ എന്‍.എ.സിയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ആണ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയുടെ യോഗ്യത.

ബിബിഎ/എംബിഎ അല്ലെങ്കില്‍ ഇക്കണോമിക്‌സ്, സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍ എന്നിവയില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ പാര്‍ട്ട് ടൈം ജോലിക്ക് അപേക്ഷിക്കാം. വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജനുവരി 13ന് രാവിലെ 10.30 ന് ഐ.ടി.ഐ ഓഫീസില്‍ ഹാജരാകണം. ഫോണ്‍0481 2380404.