ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ് കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇസിഐഎല്‍) ഗ്രാജ്വേറ്റ് എന്‍ജിനിയര്‍ ട്രെയിനി (ജിഇടി) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹൈദരാബാദിലോ സോണല്‍ ഓഫീസുകളിലോ ആയിരിക്കും അവസരം.
ഗ്രാജ്വേറ്റ് എന്‍ജിനിയര്‍ ട്രെയിനി (ജിഇടി): 64
ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്- 30, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്-24, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിംഗ്- 10.
പ്രായം: 30/11/2019 അടിസ്ഥാനമാക്കി 25 വയസ്.
യോഗ്യത: 65 ശതമാനം മാര്‍ക്കോടെ എന്‍ജിനിയറിംഗ് ബിരുദം. എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി.
പരിശീലനകാലത്ത് പ്രതിമാസം 48,160 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും.
അപേക്ഷാ ഫീസ്: 500 രൂപ. എസ്സി, എസ്ടി, വികലാംഗര്‍ എന്നീ വിഭാഗക്കാര്‍ക്ക് ഫീസ് ഇല്ല.
അപേക്ഷിക്കേണ്ട വിധം: www.careers.ecil.co.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി നാല്.