ഉപരിപഠനത്തിനു 'ഷീ'
ഇ​ന്ന​വേ​ഷ​ൻ ഇ​ൻ സ​യ​ൻ​സ് പെ​ർ​സ്യൂ​ട്ട് ഫോ​ർ ഇ​ൻ​സ്പ​യേ​ഡ് റി​സ​ർ​ച്ചി (ഇ​ൻ​സ്പ​യ​ർ) ന്‍റെ ഒ​രു ഘ​ട​ക​മാ​യ സ്കോ​ള​ർ​ഷി​പ് ഫോ​ർ ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ന് (എ​സ്എ​ച്ച്ഇ-​ഷീ) അ​പേ​ക്ഷി​ക്കാം. 12ാം ക്ലാ​സ് മി​ക​ച്ച നി​ല​യി​ൽ പാ​സാ​യി ബി​എ​സ്‌​സി, ബി​എ​സ്‌​സി (ഓ​ണേ​ഴ്സ്), നാ​ലു വ​ർ​ഷ​ത്തെ ബി​എ​സ്, അ​ഞ്ചു വ​ർ​ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി, എം​എ​സ് കോ​ഴ്സു​ക​ൾ​ക്കു ചേ​ർ​ന്നി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണു സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​ത. ശാ​സ്ത്ര വി​ഷ​യ​ങ്ങ​ൾ​ക്കാ​ണ് ഈ ​സ്കോ​ള​ർ​ഷി​പ്പു​ക​ൾ. എ​ൻ​ജി​നി​യ​റിം​ഗ്, മെ​ഡി​സി​ൻ, ടെ​ക്നോ​ള​ജി പ​ഠ​ന​ങ്ങ​ൾ​ക്കു പ​ദ്ധ​തി ബാ​ധ​ക​മ​ല്ല.

എ​സ്എ​ച്ച്ഇ​ക്കു കീ​ഴി​ൽ വ​ർ​ഷം​തോ​റും 10,000 സ്കോ​ള​ർ​ഷി​പ്പു​ക​ളാ​ണു ന​ൽ​കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ വി​വി​ധ അം​ഗീ​കൃ​ത സം​സ്ഥാ​ന, കേ​ന്ദ്ര ബോ​ർ​ഡു​ക​ളി​ൽ നി​ന്ന് 2019ൽ 12ാം ​ക്ലാ​സ് ജ​യി​ച്ച​വ​രും ഇ​ന്ത്യ​യി​ലെ ഏ​തെ​ങ്കി​ലും അം​ഗീ​കൃ​ത കോ​ള​ജ് യൂ​ണി​വേ​ഴ്സി​റ്റി/​സ്ഥാ​പ​ന​ങ്ങ​ളി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ ബി​എ​സ്‌​സി, ബി​എ​സ്‌​സി (ഓ​ണേ​ഴ്സ്), നാ​ല് വ​ർ​ഷ​ത്തെ ബി​എ​സ്, കൂ​ടാ​തെ അ​ഞ്ച് വ​ർ​ഷ​ത്തെ ഇ​ൻ​റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി/​എം​എ​സ് പ്രോ​ഗ്രാ​മു​ക​ളി​ൽ നാ​ച്വ​റ​ൽ/​ബേ​സി​ക് സ​യ​ൻ​സു​ക​ൾ പ​ഠി​ക്കു​ന്ന​തു​മാ​യ കു​ട്ടി​ക​ൾ​ക്കു മാ​ത്ര​മാ​യി ഈ ​സ്കോ​ള​ർ​ഷി​പ്പു​ക​ൾ പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

അ​ർ​ഹ​രാ​യ​വ​ർ​ക്കു വ​ർ​ഷം​തോ​റും 80,000 രൂ​പ സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ക്കും. പ​ണ​മാ​യി പ്ര​തി​വ​ർ​ഷം 60,000 രൂ​പ​യും സ​മ്മ​ർ ടൈം ​അ​റ്റാ​ച്ച്മെ​ന്‍റ് ഫീ ​ആ​യി 20,000 രൂ​പ​യു​മാ​ണു ന​ൽ​കു​ന്ന​ത്. ഇ​ത് പ്രൊ​ജ​ക്ട് ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​നാ​ണു ന​ൽ​കു​ന്ന​ത്.

പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ സം​സ്ഥാ​ന, സെ​ൻ​ട്ര​ൽ ബോ​ർ​ഡ് പ​രീ​ക്ഷ​യ്ക്ക് ഓ​രോ​ന്നി​നും ക​ട്ട് ഓ​ഫ് ത്രെ​ഷോ​ൾ​ഡ് (ടോ​പ് 1%) മാ​ർ​ക്കി​നു മു​ക​ളി​ലു​ള്ള​വ​ർ (കേ​ര​ള- 97.25 % , സി​ബി​എ​സ്ഇ-94.40%, ഐ​സി​എ​സ്ഇ-96.00 %), നി​ർ​ദി​ഷ്ട മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ൽ ഏ​തെ​ങ്കി​ലും നി​ശ്ചി​ത ക​ട്ട് ഓ​ഫ് റാ​ങ്കി​നു​ള്ളി​ലെ മി​ക​വ് കൂ​ടാ​തെ വി​വി​ധ സ്കോ​ള​ർ​ഷി​പ്പു​ക​ളു​ടേ​യും മെ​ഡ​ലു​ക​ളു​ടേ​യും ജേ​താ​ക്ക​ൾ എ​ന്നി​വ​രി​ൽ നി​ന്നാ​ണ് അ​ർ​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​ർ ഇ​ന്ത്യ​യി​ലെ ഏ​തെ​ങ്കി​ലും അം​ഗീ​കൃ​ത കോ​ള​ജി​ൽ അ​ഥ​വാ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ എ​ൻ​റോ​ൾ ചെ​യ്തി​രി​ക്ക​ണം. ഡി​സം​ബ​ർ 31 ന​കം അ​പേ​ക്ഷി​ക്ക​ണം. വെ​ബ്സൈ​റ്റ്: http://www.online-inspire.gov.in ഫോ​ണ്‍: 01126568099.