ഇന്ത്യൻ വ്യോമസേനയിൽ ഫ്ളയിംഗ്, ടെക്നിക്കൽ, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലായി കോമണ്‍ അഡ്മിഷൻ ടെസ്റ്റിനും(എയർഫോഴ്സ് കോമണ്‍ ടെസ്റ്റ് 01/ 2020) എൻസിസി സ്പെഷൽ എൻട്രിയിലേക്കും അപേക്ഷ ക്ഷണിച്ചു.
സ്ത്രീകൾക്കും പുരുഷൻമാർക്കും വ്യത്യസ്ത കോഴ്സുകളാണ് ഉള്ളത്. 2021 ജനുവരിയിലാണ് കോഴ്സുകൾ ആരംഭിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30.
ഫ്ളൈയിംഗ് ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കോഴ്സിലേക്കും ടെക്നിക്കൽ ബ്രാഞ്ചിലെ പെർമനന്റ് കമ്മീഷൻ, ഷോർട്ട് സർവീസ് കോഴ്സ് എന്നിവയിലേക്കും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിലെ പെർമനന്റ് കമ്മീഷൻ, ഷോർട്ട് സർവീസ് കമ്മീഷൻ ഒഴിവുകളിലേക്കുമാണു പുരുഷൻമാരിൽനിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വ്യോമസേനയുടെ ഫ്ളൈയിംഗ് ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കോഴ്സിലേക്കും ടെക്നിക്കൽ ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കോഴ്സിലേക്കും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കോഴ്സിലേക്കുമാണ് സ്ത്രീകളിൽനിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 25 വയസിൽ താഴെയുള്ള അപേക്ഷകർ അവിവാഹിതർ ആയിരിക്കണം. www.care erindianairforce.cdac.in, www.afca t.cdac.in സന്ദർശിക്കുക.