ഒഎൻജിസിയുെ സബ്സിഡിയറി സ്ഥാപനമായ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോ കെമിക്കൽസിൽ വിവിധ തസ്തികകളിലായി 233 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി ഇൻസ്പെക്ടർ, ജൂണിയർ കെമിസ്റ്റ് ട്രെയിനി, ടെക്നിക്കൽ അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി, ട്രെയിനി അസിസ്റ്റന്റ് തസ്തികകളിലാണ് അവസരം.
പ്രായം: 26 വയസ്.
ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷ അയയ്ക്കുന്നതിനും www. mrpl.co.in സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ ഒന്പത്.