ടെറിട്ടോറിയൽ ആർമിയുടെ 125-ാം ഇൻഫന്ററി ബറ്റാലിയൻ ടെറിട്ടോറിയൽ ആർമിയുടെ ദക്ഷിണ കമാൻഡിന്റെ കീഴിലുഉള്ള യുണിറ്റുകളിലേക്ക് സോൾജിയർ ജനറൽ ഡ്യൂട്ടി, സോൾജിയർ ക്ലാർക്ക്, സോൾജിയർ ട്രേഡ്സ്മാൻ തസ്തികകളിലേക്ക് 30 മുതൽ നവംബർ 10 വരെ റിക്രൂട്ട്മെന്റ് റാലി നടത്തുന്നു. സെക്കന്തരാബാദ് സെന്ററിലേക്കുള്ള സോൾജിയർ ജനറൽ ഡ്യൂട്ടിയിലേക്കുള്ള റാലി നവംബർ അഞ്ചിനും സോൾജിയർ ട്രേഡ്സ്മാൻലേക്കുള്ള റാലി നവംബർ ആറിനും ഹൈദരാബാദിലെ മൗലാലിയിൽ കൊക്ക കോള ഫാക്ടറിക്ക് എതിർ വശമുള്ള 1105 ടെറിട്ടോറിയൽ ആർമി ഓഫീസിൽ നടത്തും.
പ്രായം : 18 -42 വയസ് .
ശാരീരിക യോഗ്യത: ഉയരം-160 സെന്റീമീറ്ററിനു മുകളിൽ, നെഞ്ചളവ്- 77 സെന്റീമീറ്റർ (കുറഞ്ഞത് അഞ്ചു സെന്റീമീറ്റർ വികാസം), തൂക്കം - 50 കിലോയ്ക്ക് മുകളിൽ.
വിദ്യാഭ്യാസ യോഗ്യത : സോൾജിയർ ജനറൽ ഡ്യൂട്ടി - മെട്രിക്കുലേഷൻ/തത്തുല്യം. കംപ്യൂട്ടർ പരിജ്ഞാനവും ടൈപ്പിംഗും അധിക യോഗ്യതയായി കണക്കാക്കും.
സോൾജിയർ ക്ലാർക്ക്- പന്ത്രണ്ടാം ക്ലാസ്/തത്തുല്യം
സോൾജിയർ ട്രേഡ്സ്മാൻ - മെട്രിക്കുലേഷൻ/തത്തുല്യം (ഹൗസ് കീപ്പർ/മെസ് കീപ്പർ - 8-ാം ക്ലാസ് പാസ്).
റിക്രൂട്ട്മെന്റ് റാലിക്ക് വരുന്ന ഉദ്യോഗാർഥികൾ ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്തതിന്റെ പ്രിന്റൗട്ടും ആധാർ കാർഡിന്റെ കോപ്പിയും കൊണ്ടു വരണം. സെക്കന്തരാബാദ് സെന്ററിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്യണം. ഉദ്യോഗാർഥികൾ www.jointeritorialarmy.gov.in എന്ന വെബ്സൈറ്റിൽ ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യണം. ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 20 ആണ്.