പത്താംക്ലാസുകാര്‍ക്ക് പ്രതിഭ തെളിയിക്കാം
ദേ​ശീ​യ പ്ര​തി​ഭാ​നി​ര്‍​ണ​യ പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ സ​ര്‍​ക്കാ​ര്‍ എ​യ്ഡ​ഡ്, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ, ന​വോ​ദ​യ വി​ദ്യാ​ല​യ, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ തു​ട​ങ്ങി മ​റ്റ് അം​ഗീ​കൃ​ത സ്‌​കൂ​ളു​ക​ളി​ല്‍ പ​ത്താം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി എ​സ്‌​സി​ഇ​ആ​ര്‍​ടി സം​സ്ഥാ​ന​ത​ല പ്ര​തി​ഭാ​നി​ര്‍​ണ​യ പ​രീ​ക്ഷ ന​ട​ത്തും.

ന​വം​ബ​ര്‍ 17 നു ​സം​സ്ഥാ​ന​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണു പ​രീ​ക്ഷ. 2018-19 അ​ധ്യ​യ​ന വ​ര്‍​ഷം ഒ​മ്പ​താം ക്ലാ​സി​ല്‍ വ​ര്‍​ഷാ​വ​സാ​ന പ​രീ​ക്ഷ​യി​ല്‍ 55 ശ​ത​മാ​നം മാ​ര്‍​ക്ക് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അപേക്ഷിക്കേണ്ട അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 30.

വി​ശ​ദാം​ശ​ങ്ങ​ള്‍ www.scert.kerala.gov.inല്‍ ​ല​ഭി​ക്കും. പൊ​തു വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 250 രൂ​പ​യും സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 100 രൂ​പ​യു​മാ​ണ് അ​പേ​ക്ഷാ ഫീ​സ്.

ഒ​ന്നി​ൽ കൂ​ടു​ത​ൽ ത​വ​ണ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അ​പേ​ക്ഷി​ക്ക​രു​ത്. അ​പേ​ക്ഷി​ക്കു​ന്പോ​ള്‌ തെ​റ്റു സം​ഭ​വി​ക്കു​ക​യാ​ണെ​ങ്കി​ൽ തി​രു​ത്തു​ന്ന​തി​നു​ള്ള അ​വ​സ​ര​മു​ണ്ട്. ആ​പ്ലി​ക്കേ​ഷ​ൻ ഐ​ഡി​യും ന​ന്പ​രും സൂ​ക്ഷി​ച്ചു വ​യ്ക്ക​ണം.

സ്കോ​ളാ​സ്റ്റി​ക് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ്, മെ​ന്‍റ​ൽ എ​ബി​ലി​റ്റി ടെ​സ്റ്റ് എ​ന്നി​ങ്ങ​നെ​യാ​ണ് പ​രീ​ക്ഷ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 120 മി​നി​റ്റാ​ണ് പ​രീ​ക്ഷ​യു​ടെ ദൈ​ർ​ഘ്യം . ഒ​മ്പ​ത്, പ​ത്ത് (ആ​ദ്യ ര​ണ്ടു ടേം) ​ക്ലാ​സു​ക​ളി​ലെ സി​ല​ബ​സി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും ചോ​ദ്യ​ങ്ങ​ൾ.

വി​ശ​ദാം​ശ​ങ്ങ​ള്‍ www.scert.kerala.gov.in - ല്‍ ​ല​ഭി​ക്കും. 40 ശ​ത​മാ​നം എ​ങ്കി​ലും മാ​ർ​ക്ക് നേ​ട​ണം.
ര​ണ്ടാം ഘ​ട്ട​മാ​ണു ദേ​ശീ​യ പ​രീ​ക്ഷ. തീ​യ​തി​യും പ​രീ​ക്ഷാ കേ​ന്ദ്ര​വും പി​ന്നീ​ട് വി​ജ്ഞാ​പ​നം ചെ​യ്യും.