എന്‍എംഎംഎസ്: പ്രതിഭ തെളിയിക്കാന്‍
സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ പ​രി​ശീ​ല​ന സ​മി​തി (എ​സ്‌​സി​ഇ​ആ​ർ​ടി) കേ​ര​ള​ത്തി​ലെ ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള എ​ൻ​എം​എം​എ​സി​ന്‍റെ (നാ​ഷ​ണ​ണ്‍ മീ​ൻ​സ് കം ​മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്) യോ​ഗ്യ​താ പ​രീ​ക്ഷ ന​വം​ബ​ർ 17 ന് ​ന​ട​ത്തും. പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​ൻ വ​ഴി അ​പേ​ക്ഷ ഈ​മാ​സം 25 വ​രെ സ​മ​ർ​പ്പി​ക്കാം.

2019 -20 അ​ധ്യ​യ​ന​വ​ർ​ഷം ഗ​വ​ണ്‍​മെ​ന്‍റ് / എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മേ എ​ൻ​എം​എം​എ​സ് പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ളൂ.

2018 -19 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ഏ​ഴാം ക്ലാ​സി​ലെ വ​ർ​ഷാ​വ​സാ​ന പ​രീ​ക്ഷ​യി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നേ​ടി​യി​ട്ടു​ള്ള​വ​രും (എ​സ്‌​സി/​എ​സ്ടി​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 50 ശ​ത​മാ​നം മാ​ർ​ക്ക്) ര​ക്ഷ​ാക​ർ​ത്താ​ക്ക​ളു​ടെ പ്ര​തി​വ​ർ​ഷ വ​രു​മാ​നം ഒ​ന്ന​ര ല​ക്ഷ​ത്തി​ൽ കൂ​ടാ​ത്ത​വ​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​സ്ഥാ​ന​ത​ല പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാം.പ്ര​തി​വ​ർ​ഷം 12000 രൂ​പ​യാ​ണ് സ്കോ​ള​ർ​ഷി​പ്പ്. ഒ​ന്പ​ത് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സു​വ​രെ നാ​ലു​വ​ർ​ഷ​ത്തേ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ക്കു​ന്ന​ത്.
90 മി​നി​റ്റ് വീ​ത​മു​ള്ള ര​ണ്ട് പാ​ർ​ട്ടു​ക​ളാ​യാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്.പാ​ർ​ട്ട് ഒ​ന്ന്: മെ​ന്‍റ​ൽ എ​ബി​ലി​റ്റി ടെ​സ്റ്റ് -മാ​ന​സി​ക​ശേ​ഷി പ​രി​ശോ​ധി​ക്കു​ന്ന 90 ബ​ഹു​ഉ​ത്ത​ര ചോ​ദ്യ​ങ്ങ​ൾ ഇ​തി​ൽ ഉ​ണ്ടാ​യി​രി​ക്കും.

പാ​ർ​ട്ട് ര​ണ്ട്: സ്കോ​ളാ​സ്റ്റി​ക് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ് -ഭാ​ഷേ​ത​ര വി​ഷ​യ​ങ്ങ​ളാ​യ സാ​മൂ​ഹ്യ​ശാ​സ്ത്രം (35), അ​ടി​സ്ഥാ​ന ശാ​സ്ത്രം (35), ഗ​ണി​തം (20) എ​ന്നി​വ​യി​ൽ നി​ന്ന് 90 ബ​ഹു​ഉ​ത്ത​ര ചോ​ദ്യ​ങ്ങ​ൾ ഇ​തി​ൽ ഉ​ണ്ടാ​യി​രി​ക്കും.

ര​ണ്ട് പാ​ർ​ട്ടി​ലേ​യും ഓ​രോ ചോ​ദ്യ​ത്തി​നും ഓ​രോ മാ​ർ​ക്ക് വീ​ത​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ട എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണ് ചോ​ദ്യ​ങ്ങ​ൾ. ഏ​ത് ഭാ​ഷ​യി​ലു​ള്ള ചോ​ദ്യ​പേ​പ്പ​റാ​ണ് വേ​ണ്ട​തെ​ന്ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം. പാ​ർ​ട്ട് ഒ​ന്ന് പ​രീ​ക്ഷ രാ​വി​ലെ പ​ത്തു​മു​ത​ൽ 11.30 വ​രെ​യാ​ണ്. പ​ത്ത് മു​ത​ൽ 12 വ​രെ​യാ​ണ് അം​ഗ​പ​രി​മി​തി​യു​ള്ള​വ​ർക്ക്. പാ​ർ​ട്ട് ര​ണ്ട് ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ മൂ​ന്നു​വ​രെ. അം​ഗ​പ​രി​മി​തി​യു​ള്ള​വ​ർ​ക്ക് 1.30 മു​ത​ൽ 3.30 വ​രെ​യും
എ​ൻ​എം​എം​എ​സ് പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​ണ് അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

വെ​ബ്സൈ​റ്റ്:
www.scert.keral a.gov.in