ട്രഡിഷണല്‍ ആര്‍ക്കിടെക്ചര്‍ ഡിപ്ലോമ
സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ആ​റന്മുള വാ​സ്തു​വി​ദ്യാ​ഗു​രു​കു​ല​ത്തി​ൽ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ട്ര​ഡി​ഷ​ണ​ൽ ആ​ർ​ക്കി​ടെ​ക്ച​ർ കോ​ഴ്സി​ന്‍റെ ക്ലാ​സുക​ൾ സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​ന് ആ​രം​ഭി​ക്കും.

പ്ര​വേ​ശ​ന യോ​ഗ്യ​ത: ബിടെ​ക് സി​വി​ൽ/​ബിആ​ർ​ക്. പ്രാ​യ​പ​രി​ധി ഇ​ല്ല. ഒ​രു മാ​സ​ത്തി​ൽ എ​ട്ട് ദി​വ​സ​ത്തെ ക്ലാ​സു​ക​ൾ/​പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം എ​ന്ന രീ​തി​യി​ലാ​ണ് പ​ഠ​നം. ഈ ​വ​ർ​ഷം മു​ത​ൽ സ്ട്ര​ക്ച​റ​ൽ ആ​ൻ​ഡ് കെ​മി​ക്ക​ൽ ക​ണ്‍​സ​ർ​വേ​ഷ​ൻ എ​ന്ന വി​ഷ​യം കൂ​ടി പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട ്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് മു​ൻ​പാ​യി താ​ഴെ​പ്പ​റ​യു​ന്ന വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ട​ണം.

വാ​സ്തു​വി​ദ്യാ ഗു​രു​കു​ലം, ആ​റന്മുള, പ​ത്ത​നം​തി​ട്ട-0468 2319740, എ.​ബി.​ശി​വ​ൻ, കോ​ഴ്സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ (ഇ​ൻ ചാ​ർ​ജ്)-9947739442, പി.​പി.​സു​രേ​ന്ദ്ര​ൻ, ആ​ർ​ക്കി​ടെ​ക്ച​റ​ൽ എ​ൻ​ജി​നിയ​ർ-9847053294.