സംസ്ഥാനത്തെ വിവിധ സഹകരണസംഘം/ ബാങ്കുകളില്‍ ജൂണിയര്‍ ക്ലാര്‍ക്ക്/ കാഷ്യര്‍ തസ്തികകളിലെ 239 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷാ ബോര്‍ഡ് നടത്തുന്ന എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാനപനങ്ങള്‍ നടത്തുന്ന കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
വിദ്യാഭ്യാസ യോഗ്യത: സഹകരണ നിയമത്തിനു വിധേയം. എസ്എസ്എല്‍സി/ തത്തുല്യം. സബോര്‍ഡിനേറ്റ് പേഴ്സണല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജൂണിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്) അടിസ്ഥാന യോഗ്യതയായിരിക്കും. സഹകരണം ഐച്ഛീകവിഷയമായി എടുത്ത ബികോം,ബിരുദവും സഹകരണ ഹയര്ഡിപ്ലോമയും കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബിഎസ്സി (സഹകരണം ആന്‍ഡ് ബാങ്കിംഗ്) ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായം: 2019 ജനുവരി ഒന്നിന് 18- 40 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 29. കൂടുതല്‍ വിവരങ്ങള്‍ക്ക് www.csebkerala.org സന്ദര്‍ശിക്കുക.