ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പഠിക്കുന്നവർക്ക് ഇന്ദിരാഗാന്ധി ഒറ്റപ്പെണ്‍കുട്ടി സ്കോളർഷിപ്.ഒന്നാം വർഷ ബിരുദാനന്തര ബിരുദ കോഴ്സുകൾക്കു പഠിക്കുന്നവർക്കാണ് അപേക്ഷിക്കാവുന്നത്.പ്രായപരിധി 30 വയസ്. അപേക്ഷക കുടുംബത്തിലെ ഏക സന്തതിയായിരിക്കണം.നാഷണൽ സ്കോളർഷിപ് പോർട്ടൽ വഴിയായിരിക്കണം അപേക്ഷിക്കേണ്ടത്.
http://scholarships.gov.in. ദേശീയ തലത്തിൽ ഓരോ വർഷവും 30000 സ്കോളർഷിപ്പുകളാണ് നൽകുന്നത്. അംഗീകൃത യൂണിവേഴ്സിറ്റി/കോളജ്/സ്ഥാപനത്തിൽ ഒന്നാം വർഷ ഫുൾടൈം പിജി കോഴ്സിൽ പഠിക്കുന്നവരായിരിക്കണം അപേക്ഷക. വിദൂര വിദ്യാഭ്യാസ പിജി കോഴ്സ് സ്കോളർഷിപ് പരിധിയിൽ പെടില്ല. അപേക്ഷ ഓണ്‍ലൈനായി ഒക്ടോബർ 31 വരെ സമർപ്പിക്കാം. നിർദിഷ്ട ഫോറത്തിൽ തയാറാക്കിയ ഒറ്റ പെണ്‍കുട്ടിയാണെന്ന സത്യവാങ്മൂലം, പിജി പ്രവേശന റിപ്പോർട്ട് എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
അപേക്ഷ സ്ഥാപന മേധാവിയുടെ പരിശോധനാ റിപ്പോർട്ടോടു കൂടി നവംബർ 15നകം യുജിസിക്ക് സമർപ്പിക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വർഷത്തിൽ 36,200 രൂപ വീതം ഫെലോഷിപ് ലഭിക്കും. ട്യൂഷൻ ഫീസ് ഈടാക്കില്ല. മറ്റ് സ്കോളർഷിപ് വാങ്ങുന്നതിനും തടസമില്ല. രണ്ടു വർഷത്തേക്കാണ് സ്കോളർഷിപ്. രണ്ടാം വർഷം സ്കോളർഷിപ് ലഭിക്കുന്നതിനു പുതുക്കൽ അപേക്ഷ നൽകണം.