നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെല്‍ത്ത് മാനേജ്‌മെന്റില്‍ ഡിപ്ലോമ
കേ​ന്ദ്ര കൃ​ഷി മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ ഹൈ​ദ​രാ​ബാ​ദി​ലു​ള്ള നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ്ലാ​ന്‍റ് ഹെ​ൽ​ത്ത് മാ​നേ​ജ്മെ​ന്‍റ് ന​ട​ത്തു​ന്ന ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ഡി​പ്ലോ​മ, ഡി​പ്ലോ​മ കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​സ്യാ​രോ​ഗ്യ പ​രി​പാ​ല​ന രം​ഗ​ത്ത് പ്ര​കൃ​തി സൗ​ഹൃ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് മി​ക​ച്ച കാ​ർ​ഷി​ക വി​ദ​ഗ്ധ​രെ പ​രി​ശീ​ലി​പ്പി​ച്ചെ​ടു​ക്കു​ക എ​ന്ന​താ​ണു കോ​ഴ്സി​ന്‍റെ ല​ക്ഷ്യം. പി​ജി ഡി​പ്ലോ​മ കോ​ഴ്സ് ഒ​രു വ​ർ​ഷ​ത്തേ​തും ഡി​പ്ലോ​മ കോ​ഴ്സ് ആ​റു മാ​സ​ത്തേ​തു​മാ​ണ്. ജൂ​ലൈ എ​ട്ടി​ന​കം അ​പേ​ക്ഷി​ക്ക​ണം.

പി​ജി ഡി​പ്ലോ​മ കോ​ഴ്സ്: ര​ണ്ടു സെ​മ​സ്റ്റ​റു​ള്ള ഒ​രു വ​ർ​ഷ​മാ​ണു കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി. ക്ലാ​സ് റൂം ​പ​രി​ശീ​ല​ന​ത്തി​നു പു​റ​മെ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​നു മു​ൻ​തൂ​ക്കം ന​ൽ​കി​യാ​ണ് കോ​ഴ്സ് ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ബ​യോ ക​ണ്‍​ട്രോ​ൾ ഇ​ൻ​പു​ട് പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ്മെ​ന്‍റ്, ബ​യോ സെ​ക്യൂ​രി​റ്റി ഇ​ൻ​ക​ർ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ്, പെ​സ്റ്റി​സൈ​ഡ് മാ​നേ​ജ്മെ​ന്‍റ, വെ​ർ​ട്ടി​ബ്രേ​റ്റ് ആ​ൻ​ഡ് സ്ട്ര​ക്ച​റ​ൽ പെ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ്, പ്ലാ​ന്‍റ് ഹെ​ൽ​ത്ത്് എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ൽ സ്പെ​ഷ​ലൈ​സ് ചെ​യ്യാ​നും അ​വ​സ​ര​മു​ണ്ട്.

അ​ഗ്രി​ക്ക​ൾ​ച്ച​ർ, ഹോ​ർ​ട്ടി​ക്ക​ൾ​ച്ച​ർ, റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് എ​ന്നി​വ​യി​ൽ ബി​രു​ദം അ​ല്ല​ങ്കി​ൽ അ​ഗ്രി​ക്ക​ൾ​ച്ച​ർ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​ടെ​ക് അ​ല്ല​ങ്കി​ൽ ലൈ​ഫ് സ​യ​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. തൊ​ഴി​ൽ ര​ഹി​ത​രാ​യ​വ​ർ​ക്ക് 62,500 രൂ​പ​യാ​ണ് ഫീ​സ്. താ​മ​സ സൗ​ക​ര്യം സൗ​ജ​ന്യ​മാ​ണ്. പ്ര​തി​മാ​സം 2000 രൂ​പ വ​ച്ച് പ​ത്തു മാ​സ​ത്തേ​ക്കു സ്റ്റൈ​പ്പ​ൻ​ഡും ല​ഭി​ക്കും. ഉ​യ​ർ​ന്ന അ​ക്കാ​ഡ​മി​ക് നി​ല​വാ​ര​മു​ള്ള​വ​ർ​ക്ക് മ​റ്റു സ്കോ​ള​ർ​ഷി​പ്പു​ക​ൾ​ക്കും അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കും. മ​ണി​ക്കൂ​റി​ൽ 60 രൂ​പ നി​ര​ക്കി​ൽ പ​ഠ​ന​ത്തോ​ടൊ​പ്പം ജോ​ലി ചെ​യ്തു വ​രു​മാ​നം ഉ​ണ്ടാ​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും. ഡി​പ്ലോ​മ കോ​ഴ്സ്: ആ​റു മാ​സ​മാ​ണ് കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി. പ്ലാ​ന്‍റ് ഹെ​ൽ​ത്ത് മാ​നേ​ജ്മെ​ന്‍റ്, പ്ലാ​ന്‍റ് ബ​യോ സെ​ക്യൂ​രി​റ്റി, പെ​സ്റ്റി​സൈ​ഡ് മാ​നേ​ജ്മെ​ന്‍റ്, വെ​ർ​ട്ടി​ബ്രേ​റ്റ് ആ​ൻ​ഡ് സ്ട്ര​ക്ച​റ​ൽ പെ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ്, പ്ലാ​ന്‍റ് ഹെ​ൽ​ത്ത് എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നി​വ​യി​ലാ​ണ് ഡി​പ്ലോ​മ. കോ​ഴ്സ് ഫീ​സ് 25000 രൂ​പ. അ​ഗ്രി​ക്ക​ൾ​ച്ച​ർ, ഹോ​ർ​ട്ടി​ക്ക​ൾ​ച്ച​ർ, ലൈ​ഫ് സ​യ​ൻ​സ് എ​ന്നി​വ​യി​ൽ ബി​രു​ദ​മോ അ​ഗ്രി​ക്ക​ൾ​ച്ച​ർ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​ടെ​ക്കോ നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.​വെ​ബ്സൈ​റ്റ്: http://niphm.gov.in.