യുവ ശാസ്ത്ര പ്രതിഭകൾക്കു പ്രോത്സാഹനം നൽകുന്ന കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പദ്ധതിയായ സ്പൈറ്റിസ് (സ്കീം ഫോർ പ്രമോട്ടിംഗ് യംഗ് ടാലന്റ്സ് ഇൻ സയൻസ്) പ്രോഗ്രാമിലേക്കു വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വിദ്യാർഥികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുന്ന ശാസ്ത്ര പ്രോജക്ടുകൾക്കാണു ധന സഹായം.
എട്ടു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 5000 രൂപയും പോളി ടെക്നിക്, ശാസ്ത്രബിരുദ വിദ്യാർഥികൾക്കു 10000 രൂപയും ധന സഹായം ലഭിക്കും. ജൂലൈ 20നകം അപേക്ഷിക്കണം. പ്രഫഷണൽ കോഴ്സുകളിൽ പഠിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല. വിലാസം: ഹെഡ്, സയൻസ് എഡ്യൂക്കേഷൻ ഡിവിഷൻ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിൽ, ശാസ്ത്ര ഭവൻ, പട്ടം, തിരുവനന്തപുരം- 695004. ഫോണ്‍: ++91 + 471 2548233. വെബ്സൈറ്റ്: www.kscste.kerala.gov.in.
സിഡിറ്റിൽ ഐടി കോഴ്സുകൾ
സർക്കാർ സ്ഥാപനമായ സിഡിറ്റ് മലയാളം കമ്പ്യൂട്ടിംഗ്, ഫോറിൻ അക്കൗണ്ടിംഗ്, ഹാർഡ്വേർ നെറ്റ്വർക്കിംഗ്, Python പ്രോഗ്രാമിംഗ് തുടങ്ങിയ കോഴ്സുകളിലേക്കും മറ്റു ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമിംഗ് കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.tet.cdit.org ഫോൺ: 04712321360/2321310 .