പൊതുമേഖലാ സ്ഥാപനമായ ഒായിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷനു കീഴിലുള്ള മാംഗ്ലൂർ റിഫെെനറി ആൻഡ് പെട്രോകെമിക്കൽസിൽ വിവിധ വിഭാഗങ്ങളിൽ എൻജിനിയർ, ലബോറട്ടറി സൂപ്പർവെെസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 36 ഒഴിവുകളുണ്ട്. ഗേറ്റ്-2019ലെ സ്കോർ അനുസരിച്ചാണ് തെരഞ്ഞെടുപ്പ്. ഒാൺലെെൻ വഴി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലെെ നാല്.
കെമിക്കൽ: കെമിക്കൽ എൻജിനിയറിംഗ്/ കെമിക്കൽ ടെക്നോളജിയിൽ ബിഇ/ബിടെക്/ബിഎസ്സി എൻജിനിയറിംഗ്, അനുബന്ധ വിഷയങ്ങളിൽ ഗേറ്റ്-2019ലെ സ്കോർ.
മെക്കാനിക്കൽ: മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിഇ/ബിടെക്/ബിഎസ്സി എൻജിനിയറിംഗ്, അനുബന്ധ വിഷയങ്ങളിൽ ഗേറ്റ്-2019ലെ സ്കോർ.
ഇലക്ട്രിക്കൽ: ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ ബിഇ/ബിടെക്/ബിഎസ്സി എൻജിനിയറിംഗ്, അനുബന്ധ വിഷയങ്ങളിൽ ഗേറ്റ്-2019ലെ സ്കോർ.
ഇൻസ്ട്രമെന്റേഷൻ: ഇൻസ്ട്രമെന്റേഷൻ എൻജിനിയറിംഗ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ എൻജിനിയറിംഗ്/ ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനിയറിംഗ്/ ഇൻസ്ട്രമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്/ഇൻസ്ട്രമെന്റേഷൻ ആൻഡ് പ്രോസസ് കൺട്രോൾ/ ഇൻസ്ട്രമെന്റേഷൻ ടെക്നോളജിയിൽ ബിഇ/ബിടെക്/ബിഎസ്സി എൻജിനിയറിംഗ് അനുബന്ധ വിഷയങ്ങളിൽ ഗേറ്റ്-2019ലെ സ്കോർ.
പ്രായപരിധി: 2019 ജൂലെെ നാലിന് 28 വയസ്, അർഹരായവർക്ക് ഇളവുണ്ടായിരിക്കും.
അപേക്ഷാ ഫീസ്: 100 രൂപ.ഒാൺലെെനായും ചലാൻ വഴിയും ഫീസ് അടയ്ക്കാം.
വിശദവിവരങ്ങൾക്ക്: www.mrpl.co.in എന്ന വെബ്സെെറ്റ് കാണുക.